അജ്ഞാത സംഘം തട്ടികൊണ്ടുപോയ കാസര്‍കോട് മല്‍സ്യ മാര്‍ക്കറ്റിലെ മൊത്ത വ്യാപാരി നായന്‍മാര്‍മൂല ഐ.ടി.ഐ റോഡിലെ മഹമൂദ് സ്വന്തം വീട്ടില്‍ ഉച്ചയ്ക്ക് 2മണിയോടെ തിരിച്ചെത്തി
News Last Updated on
10th March 2010 02:28:35 PM
Bookmark and Share
 
പൈപ്പിലൊരു ആനക്കുളി
  പൈപ്പിലൊരു ആനക്കുളി
പൊള്ളുന്ന ഉച്ചവെയിലിനിടെ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ആന തൊട്ടടുത്ത പെപ്പ്‌ കണ്ടപ്പോള്‍ അതിനടുത്തെത്തി. പാപ്പാന്‍ പൈപ്പ്‌ തുറന്നുകൊടുത്തു. പൈപ്പിലെ വെള്ളം കുടിക്കണോ ശരീരത്തിലൊഴിക്കണോ എന്ന സംശയത്തിലായിരുന്നു ആന. പൈപ്പിന്‍ ചുവട്ടില്‍ മണിക്കൂറുകളോളം ആന ചെലവഴിച്ചപ്പോള്‍ നാട്ടുകാര്‍ക്കും അത്‌ കൗതുകമായി. ചെറുപുഴക്കടുത്ത്‌ നിന്നൊരു കാഴ്‌ച
വളവുണ്ടായാല്‍ അപകടം
  വളവുണ്ടായാല്‍ അപകടം
ചെര്‍ക്കള വളവില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി റോഡരികിലേക്ക് മറിഞ്ഞപ്പോള്‍
സത്യം തേടി
  സത്യം തേടി
ചെമ്പരിക്ക-മംഗലാപുരം ഖാസി.സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നതിനായി ക്രൈംഞ്ച്രാഞ്ച്‌ ഐ.ജി. ആര്‍.ശ്രീലേഖ ചെമ്പരിക്ക കടപ്പുറത്തെത്തിയപ്പോള്‍
പാവങ്ങളുടെ ചെറിയ സീസണ്‍ വരുന്നുവല്ലോ..
  പാവങ്ങളുടെ ചെറിയ സീസണ്‍ വരുന്നുവല്ലോ..
കെ.എസ്‌.ആര്‍.ടി.സിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനതല സീസണ്‍ ടിക്കറ്റ്‌ ഉദ്‌ഘാടന പരിപാടിയില്‍ ഗതാഗത മന്ത്രി ജോസ്‌ തെറ്റയിലും എം.എല്‍.എമാരായ സി.ടി അഹമ്മദലി, സി.എച്ച്‌ കുഞ്ഞമ്പു എന്നിവരും
വഴിമാറാത്ത അപകടം
  വഴിമാറാത്ത അപകടം
മൊഗ്രാല്‍ പൂത്തുര്‍ ദേശീയപാതയില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച്‌ തകര്‍ന്ന സ്വിഫ്‌റ്റ്‌ കാര്‍
പെട്ടിക്ക് നികുതിയുണ്ടോ?
  പെട്ടിക്ക് നികുതിയുണ്ടോ?
ധനകാര്യവകുപ്പ്‌ മന്ത്രി ഡോ.ടി.എം.തോമസ്‌ ഐസക്‌ സംസ്ഥാന ബഡ്‌ജറ്റ്‌ അവതരിപ്പക്കാന്‍ കറില്‍ നിന്ന്‌ ഇറങ്ങി വരുന്നു
കേന്ദ്രം കനിയുമോ
  കേന്ദ്രം കനിയുമോ
കേരള കോണ്‍ഗ്രസ്സ്‌ (ജെ) പ്രവര്‍ത്തകര്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ കാഞ്ഞങ്ങാട്‌ ഹെഡ്പോസ്‌റ്റോഫീസിന്‌ മുന്നില്‍ നടത്തിയ ശയനപ്രദക്ഷിണം
ആര്‍ക്കും വേണ്ടെങ്കില്‍ !
  ആര്‍ക്കും വേണ്ടെങ്കില്‍ !
കാസര്‍കോട്‌ ഫോര്‍ട്ട്‌ റോഡിലെ കോട്ട നവീകരണത്തിന്‌ വേണ്ടി ഇറക്കിവെച്ച എണ്ണായിരത്തോളം ചെങ്കല്ല്‌ നശിപ്പിച്ച നിലയില്‍
ഒഴിവായ ദുരന്തം
  ഒഴിവായ ദുരന്തം
ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പണിമുടക്കുന്ന തൊഴിലാളികള്‍ കാസര്‍കോട് ഗവണ്‍മെന്റ്‌ കോളേജിന് സമീപത്ത് തടഞ്ഞ ലോറ ഇലക്ട്രിക്‌ പോസ്‌റ്റിലിടിച്ചപ്പോള്‍
ഇന്ധനമില്ലാതെ
  ഇന്ധനമില്ലാതെ
വാഹന പണിമുടക്കിനെ തുടര്‍ന്ന്‌ ദുരിതത്തിലായ മത്സ്യതൊളിലാളികള്‍. കാസര്‍കോട്‌ ടൗണില്‍ നിന്നുള്ള ദൃശ്യം
പോലീസ്‌ സ്റ്റൈല്‍
  പോലീസ്‌ സ്റ്റൈല്‍
ബംഗ്ലാദേശ്‌ എഴുത്തുകാരി തസ്‌ലിമ നസ്‌റീന്റെ ലേഖനം പ്രസിദ്ധപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ കര്‍ണാടകയിലെ ഷിമോഗയില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസ്‌ യുവാവിനെ വളഞ്ഞ് വെച്ചു മര്‍ദ്ദിക്കുന്നു
ഹോളി
  ഹോളി
കാസര്‍കോട്‌ പ്രസ്‌ ക്ലബ്ല്‌ ജംഗ്‌ഷനില്‍ നടന്ന ഹോളി ആഘോഷത്തില്‍ നിന്ന്‌
പ്രകീര്‍ത്തനങ്ങളാല്‍...
  പ്രകീര്‍ത്തനങ്ങളാല്‍...
മുംബൈ മുഹമ്മദലി റോഡില്‍ നടന്ന നബിദിന ഘോഷയാത്രയില്‍ നിന്ന്‌
തിമിര്‍ത്ത് പെയ്തപ്പോള്‍
  തിമിര്‍ത്ത് പെയ്തപ്പോള്‍
ശനിയാഴ്ച രാത്രി ദുബൈയില്‍ തിമിര്‍ത്ത് പെയ്ത മഴയില്‍ വെള്ളത്തിനടിയിലായ റോഡ്. ദേരയില്‍ നിന്നുള്ള കാഴ്ച
ഒന്നിച്ച്‌
  ഒന്നിച്ച്‌
കാസര്‍കോട്‌ നഗരസഭ ടൗണ്‍ ഹാളില്‍, ഇ.എം.എസ്‌ ജന്മ ശദാബ്ദി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ നേതാക്കളെത്തിയപ്പോള്‍
പുണ്യ റസൂലിന്‍ പിറന്നാള്‍
  പുണ്യ റസൂലിന്‍ പിറന്നാള്‍
തളങ്കര മാലിക്‌ ദീനാറില്‍ നടന്ന നബിദിന ഘോഷയാത്രയില്‍ നിന്ന്‌
ദു:ഖാര്‍ദ്ര തീരം
  ദു:ഖാര്‍ദ്ര തീരം
ചെമ്പരിക്ക-മംഗലാപുംരം ഖാസി സി.എം അബ്ദുല്ല മൗലവി മരണപ്പെട്ട സ്ഥലം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചപ്പോള്‍
കുട്ടിതെയ്യം
  കുട്ടിതെയ്യം
തൃക്കരിപ്പൂര്‍ കണ്ണമംഗലം കഴകം പെരുങ്കളിയാട്ടത്തില്‍ അഞ്ചരവയസ്സുകാരന്‍ കെട്ടിയാടിയ കുട്ടിതെയ്യം കുണ്ടോര്‍ ചാമുണ്ഡിക്കൊപ്പം കൂടെയുള്ളോര്‍ കോലം ധരിച്ച്‌ ഭക്‌തര്‍ക്ക്‌ അനുഗ്രഹം ചൊരിയുന്നു. Photo Sent by Bijeesh. MP
ചരിത്രം തിരുത്തി
  ചരിത്രം തിരുത്തി
ഗ്വാളിയോറില്‍ നടന്ന ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ തെണ്ടുല്‍ക്കര്‍ ധോനിയോടൊപ്പം
മഹാമാരിയെ പിടിച്ചുകെട്ടാന്‍
  മഹാമാരിയെ പിടിച്ചുകെട്ടാന്‍
കാസര്‍കോട്‌ റെയില്‍വേ സ്‌റ്റേഷനില്‍ റെഡ്‌ റിബര്‍ എക്‌സ്‌പ്രസ്‌ കേരളപര്യടനത്തിന്റെ ഉദ്ഘാടനത്തിന് ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എത്തിയപ്പോള്‍
പുന:സ്ഥാപനം
  പുന:സ്ഥാപനം
തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ സമീപത്തെ നെഹ്‌റു പ്രതിമയുടെ പുന:സ്ഥാപനം കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല നിര്‍വഹിക്കുന്നു.
ഇത്‌ പോലെയല്ല
  ഇത്‌ പോലെയല്ല
കാസര്‍കോട്‌ കറന്തക്കാട്ട് സീഡ്‌ഫാം ഉദ്‌ഘാടനം ചെയ്യാനെത്തിയ കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഫാമില്‍ വിളഞ്ഞ തേങ്ങയുടെ ഗുണ നിലവാരം പരിശോധിക്കുന്നു
അപകടം
  അപകടം
വിദ്യാനഗറില്‍ പൂഴിലോറിയും ഓട്ടോ ടെമ്പോയും കൂട്ടിയിച്ചുണ്ടായ അപകടം.
പുഷ്‌പഗോപുരം
  പുഷ്‌പഗോപുരം
മംഗലാപുരം കദ്രി പാര്‍ക്കില്‍ ആരംഭിച്ച കാര്‍ഷിക-പുഷ്‌പ-ഫല പ്രദര്‍ശനം വീക്ഷിക്കുന്ന ജനങ്ങള്‍
ബഹുമതി
  ബഹുമതി
അന്തരിച്ച സഹിത്യകാരന്‍ സി. രാഘവന്‍ മാസ്‌റ്ററുടെ സംസ്ക്കാര ചടങ്ങില്‍ പോലീസ്‌ അചാര വെടി മുഴക്കുന്നു
അവിടെയാണ്‌ കണ്ടത്‌
  അവിടെയാണ്‌ കണ്ടത്‌
ചെമ്പരിക്ക മംഗലാപുരം ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധിപ്പെട്ട്‌ പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ്‌ സര്‍ജന്‍ ഡോ. ഗോപാലക്യഷ്‌ണ പിള്ള മ്യതദേഹം കണപ്പെട്ട ചെമ്പരിക്ക കടലോരത്തെ കടുക്കകല്ലിലെത്തി പരിശോധന നടത്തുന്നു
ഭയപ്പാടോടെ
  ഭയപ്പാടോടെ
കള്ളുകുടിയനാണെന്നാരോപിച്ച്‌ കാസര്‍കോട്‌ റെയില്‍വെ സ്‌റ്റേഷനില്‍ പോലീസ്‌ മര്‍ദ്ദിച്ച തിരുവനന്തപുരം ചാല സ്വദേശി അബ്ദുല്‍ റഹീം ആഴ്‌ച്ചകളായുള്ള ചികിത്സയ്‌ക്ക്‌ ശേഷം ആരോഗ്യ നില വീണ്ടെടുത്തു നാട്ടിലേക്ക് തിരിച്ചുപോകാനായി കാഞ്ഞങ്ങാട്‌ റെയില്‍വേ സ്‌റ്റേഷനിലേത്തിയപ്പോള്‍
വിളിക്കാതെ വന്ന അതിഥി
  വിളിക്കാതെ വന്ന അതിഥി
കാസര്‍കോട് നുള്ളിപ്പാടിയിലെ കാര്‍ ഷോറൂമിലേക്ക് അവിചാരിതമായി അതിഥിയായി എത്തിയ പരുന്ത് മെക്കാനിക്ക് അരുണ്‍ ജിത്തിനോടൊപ്പം.
പോര്‌ പെണ്ണിനോട്‌
  പോര്‌ പെണ്ണിനോട്‌
കാസര്‍കോട്‌ പഴയ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത് മദ്യപിച്ച്‌ ലക്കുകെട്ട്‌ , ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ സ്ഥലത്തെത്തിയ പോലീസുകാരന്‍ കസ്‌റ്റഡിയിലെടുത്ത്‌ ഓട്ടോയില്‍ കയറ്റുന്നു.
രക്ഷകര്‍
  രക്ഷകര്‍
തളങ്കര കടവത്ത് കാക്കകൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും പോലീസ് രക്ഷിച്ച വെള്ളിമൂങ്ങയെ എ.എസ്.ഐ അപ്പുണി വനംവകുപ്പ് അധികൃതരെ ഏല്‍പ്പിക്കുന്നു.
റേഷന്‍ വേണ്ടങ്കിലും കാര്‍ഡ്‌ വേണം
  റേഷന്‍ വേണ്ടങ്കിലും കാര്‍ഡ്‌ വേണം
കാഞ്ഞങ്ങാട്‌ സപ്ലൈ ഓഫീസില്‍ റേഷന്‍കാര്‍ഡിനായി അപേക്ഷ നല്‍കാനെത്തിയവരുടെ നീണ്ടനിര. Photo Sent By Kareem Kallooravi
ഓര്‍മയായി.........
  ഓര്‍മയായി.........
ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മയ്യത്ത്‌ ഖബറടക്കത്തിനായി കൊണ്ടുപോകുന്നു
അല്ലാഹുവിലേക്ക്
  അല്ലാഹുവിലേക്ക്
അന്തരിച്ച ഖാസി സി.എം അബ്ദുല്ല മൗലവിയുടെ പേരില്‍ മാഹിനബാദില്‍ നടത്തിയ മയ്യത്ത്‌ നിസ്‌കാരത്തിന്‌ ഹാജി അഹമ്മദ്‌ മുസ്‌ലിയാര്‍ ത്വാഖ നേത്യത്വം നല്‍കുന്നു
അണക്കാന്‍ പറ്റാതെ
  അണക്കാന്‍ പറ്റാതെ
കാസര്‍കോട്‌ അടുക്കത്ത്‌ ബയലില്‍ മാലിന്യത്തിന്‌ തീപിടിച്ചത്‌ 10 മണക്കൂര്‍ കഴിഞ്ഞിട്ടും അണക്കാന്‍ പറ്റാതെ വലഞ്ഞ ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍
വിളിയില്ലാതെ എത്തിയവര്‍
  വിളിയില്ലാതെ എത്തിയവര്‍
കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്‌ ശനിയാഴ്‌ച വൈകിട്ട്‌ മാലിന്യകൂമ്പാരത്തിന്‌ തീപ്പിടിച്ചപ്പോള്‍ തീയണക്കുന്ന ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍

Photo: Niyas Chemanad
അതിര്‍ത്തിയിലല്ല
  അതിര്‍ത്തിയിലല്ല
സീതാംഗോളി മാലിക്ദീനാര്‍ ഫാര്‍മസി കോളേജില്‍ കണ്ടെത്തിയ മിലിട്ടറി ബട്ടര്‍ഫ്ലൈ (പട്ടാള ശലഭം)
മൈ നെയിം ഈസ് ഖാന്‍
  മൈ നെയിം ഈസ് ഖാന്‍
ശിവസേനയുടെ കടുത്ത പ്രതിഷേധത്തിനിടയില്‍ വന്‍ സുരക്ഷാ ക്രമീകരണത്തില്‍ മുംബൈയിലെ തീയറ്ററുകളില്‍ ഷാറൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ മൈ നെയിം ഈസ് ഖാന്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, സിനി മാക്സ് മള്‍ട്ടിപ്ലക്സില്‍ നിന്നുള്ള കാഴ്ച
വഴിതെറ്റിയ അപകടം
  വഴിതെറ്റിയ അപകടം
ചെമ്മനാട് ചളിയങ്കോട് സംസ്ഥാന പാതയില്‍ വ്യാഴാഴ്ച വൈകീട്ട് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ സന്‍ട്രോ കാര്‍.

Photo: Niyas Chemanad
സ്മൃതി പഥങ്ങള്‍
  സ്മൃതി പഥങ്ങള്‍
കെ.എ.ടി.എഫ് സംസ്ഥാന സമ്മേളന നഗരിയില്‍ കോഴിക്കോട് സ്വദേശി ദാസന്‍ ഒരുക്കിയ 'ശിഹാബ് തങ്ങള്‍ സ്മൃതി പഥങ്ങളിലൂടെ' ചിത്ര പ്രദര്‍ശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിക്കുന്നു.
മാനവ സൗഹൃദം
  മാനവ സൗഹൃദം
കിഡ്നി ഫെഡെറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മാനവ കാരുണ്യയാത്രയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ അബ്ദുസ്സമദ് സമദാനി ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമലിനോടൊത്ത്.
അനുശോചനം
  അനുശോചനം
ദുബൈ പോലീസ് മേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമിന്റെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ ദാഹി ഖല്‍ഫാന്റെ വസതിയിലെത്തിയ അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ല്യാര്‍.
ആഹ്ലാദം തുളുമ്പി
  ആഹ്ലാദം തുളുമ്പി
മാസങ്ങള്‍ക്ക് മുമ്പ് കാണാതായ റിയാന ചെങ്കളയിലെ വീട്ടിലെത്തിയപ്പോള്‍ ഉമ്മ ഫൗസിയയോടൊത്ത്.
ചിത്ര ശലഭം
  ചിത്ര ശലഭം
തൃക്കരിപ്പൂര്‍ ഇടയിലേക്കാടില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം ചിത്ര ശലഭം.
ഇടം നല്‍കാതെ
  ഇടം നല്‍കാതെ
വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും കാമ്പസുകളില്‍ ഇടമില്ലെന്ന്‌ പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐയുടെ നേത്യത്വത്തില്‍ നടത്തുന്ന സാംസ്‌കാരിക ജാഥയിക്ക്‌ കാസര്‍കോട്‌ ഐടിഐയില്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
കിലോമീറ്ററുകള്‍ താണ്ടി
  കിലോമീറ്ററുകള്‍ താണ്ടി
കാലി തീറ്റയ്ക്ക് വില കുതിച്ചു കയറിയതിനാല്‍ തന്റെ കന്നുകാലി കൃഷി പ്രതിസന്ധി പരിഹരിക്കാന്‍ പച്ചപുല്ല് ശേഖരിച്ച് നടന്നു പോകുന്ന സ്ത്രി. പള്ളിക്കര പുച്ചക്കാട് റെയില്‍ പാതയൊരത്ത് നിന്നുള്ള ദൃശ്യം
ചൂളിയാര്‍ ഭഗവതി
  ചൂളിയാര്‍ ഭഗവതി
അരവത്ത്‌ മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം പെരുങ്കളിയാട്ടത്തില്‍ ചൂളിയാര്‍ ഭഗവതിയുടെ തിരുമുടി ഉയര്‍ന്നപ്പോള്‍
പ്രവാഹം
  പ്രവാഹം
മാലിക് ദീനാര്‍ ഉറൂസിന്റെ സമാപനത്തോടനുബന്ധിച്ച് ഞായാറാഴ്ച രാവിവിലെ നടന്ന അന്നദാന ചടങ്ങില്‍ നിന്ന്‍
കോട്ടൂര്‍ വളവില്‍...
  കോട്ടൂര്‍ വളവില്‍...
കര്‍ണാടകയില്‍ നിന്ന്‌ പുഴിയുമായി വന്ന ലോറി കോട്ടൂര്‍ വളവില്‍ മറിഞ്ഞ നിലയില്‍
ഭക്തിയുടെ ലഹരി
  ഭക്തിയുടെ ലഹരി
ഭക്തിയുടെ ലഹരിയില്‍ ഇല്ലാതാവുന്ന വേദന തിരുവനന്തപുരത്ത് നടന്ന തൈപ്പൂയ ഘോഷയാത്രയില്‍ നിന്നും

Photo: K Pradeep
പ്രാര്‍ത്ഥന
  പ്രാര്‍ത്ഥന
പടിഞ്ഞാറന്‍ മേഖലയിലെ ലിവയില്‍ രണ്ടു ദിവസം നീണ്ടു നിന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനിടെ ഹാമിം മസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥന നടത്തുന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാശിദ്‌ അല്‍ മക്‌തൂം. മറ്റു മന്ത്രിമാര്‍ സമീപം.
കലം കനിവ്‌
  കലം കനിവ്‌
പാലക്കുന്ന്‌ ഭഗവതിക്ഷേത്രത്തിലെ വലിയകലംകനിപ്പ്‌ മഹോത്സവത്തിനായി ഭക്തര്‍ കലവുമായി ക്ഷേത്രത്തിലേക്ക്‌ വരുന്നു
എന്റെ കണ്‍മണിയെവിടെ
  എന്റെ കണ്‍മണിയെവിടെ
ഉളിയത്തടുക്കയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുവീഷ്‌ എന്ന ഒന്‍പത്‌ വയസ്സുകാരന്‍ കിണറ്റില്‍ വീണ്‌ മരിച്ചതിനെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിയ മാതാവ്‌ ശശികലയെ ഭര്‍ത്താവ്‌ മുരുകേശ്‌ സാന്ത്വനിപ്പിച്ച്‌ കൂട്ടികൊണ്ടുപോകുന്നു.
സൗഹാര്‍ദ്ദ പാനീയം
  സൗഹാര്‍ദ്ദ പാനീയം
തളങ്കര ചിരുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനെത്തുന്നവര്‍ക്ക്‌ തളങ്കര മാലിക്‌ ദീനാര്‍ ഉറൂസ്‌ കമ്മിറ്റിയും സി.എന്‍.എന്‍. തളങ്കരയും ചേര്‍ന്ന്‌ സര്‍ബത്ത്‌ വിതരണം ചെയ്യുന്നു
ക്യാബിനറ്റ്
  ക്യാബിനറ്റ്
യു.എ.ഇ യുടെ പടിഞ്ഞാറന്‍ മേഖലയിലെ ലിവ യില്‍ വെച്ചു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനിടെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാശിദ്‌ അല്‍ മക്‌തൂമും മറ്റു മന്ത്രിമാരും.
തളങ്കരയുടെ സ്വാഗതം
  തളങ്കരയുടെ സ്വാഗതം
മാലിക് ദീനാര്‍ ഉറൂസില്‍ സംബന്ധിക്കാനെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉമല ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ ഉറൂസ് കമ്മിറ്റി സെക്രട്ടറി തളങ്കര ഇബ്രാഹിം ഖലീല്‍ സ്വീകരിക്കുന്നു. മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്വീബ് അബ്ദുസ്സലാം ദാരിമി കരുവാരക്കുണ്ട്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എന്നിവരെയും കാണാം.
ചാമുണ്ഡി തെയ്യം
  ചാമുണ്ഡി തെയ്യം
അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് കെട്ടിയാടിയ മൂവാളം ചാമുണ്ഡി തെയ്യം
മാധുര്യം
  മാധുര്യം
അല്‍ഐനിലെ മര്‍കാനിയയില്‍ മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദു കൃഷിചെയ്തുണ്ടാക്കിയ ഒമ്പത് കിലോഗ്രാം തൂക്കം വരുന്ന മധുരക്കിഴങ്ങ്.
മായുന്ന കാഴ്ച
  മായുന്ന കാഴ്ച
പള്ളിക്കരയിലെ പുകയില പാടത്ത് തൊഴിലാളികളെ കിട്ടാത്തതിനാല്‍ ഉടമയായ അബ്ദുല്ല പുകയില കൃഷിക്ക് വെള്ളം നനയ്ക്കുന്നു.
നായയ്‌ക്കാകുമോ
  നായയ്‌ക്കാകുമോ
ജില്ലാ സഹകരണ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖ കൊള്ളയടിക്കാന്‍ ശ്രമം നടത്തിയവരുടെ തെളിവ്‌ ശേഖരിക്കാന്‍ പോലീസ്‌ നായയെത്തിയപ്പോള്‍
മുന്നോട്ട്‌
  മുന്നോട്ട്‌
തളങ്കര ദഖീറത്ത്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ രജത ജൂബിലി ആഘോഷത്തിനെത്തിയ ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി , ചെര്‍ക്കള അബ്‌ദുല്ല, സി.ടി. അഹമ്മദലി എം.എല്‍.എ, ടി.ഇ. അബ്‌ദുല്ല എന്നിവര്‍ക്കൊപ്പം വേദിയിലേക്ക്
സവാരി
  സവാരി
ബേക്കല്‍ ലളിത് റിസോര്‍ട്ട്‌ ആന്റ്‌ സ്‌പായുടെ ഉദ്‌ഘാടനത്തിനെത്തിയ ആഭ്യന്തര മന്ത്രി കോടിയേരി ബലക്യഷ്‌ണന്‍. ഹോട്ടല്‍ ശൃംഖലയുടെ ചെയര്‍പേഴ്‌സണ്‍ ജ്യോത്സന സൂരി, കെ.വി കുഞ്ഞിരാമന്‍ എം.എല്‍.എ എന്നിവര്‍ ക്ലബ് കാറില്‍ സവാരി നടത്തുന്നു
അല്‍ഐന്‍ എയറോബാറ്റിക് ഷോ
  അല്‍ഐന്‍ എയറോബാറ്റിക് ഷോ
അല്‍ഐന്‍ എയറോബാറ്റിക് ഷോയില്‍ ഗുഡിയര്‍ ഈഗിള്‍സ് ടീമിലെ ഒരു പാരച്യൂട്ടിസ്റ്റ് നടത്തിയ സാഹസിക പ്രകടനം
ഒരുമയോടെ
  ഒരുമയോടെ
കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവത്തില്‍ തിരുവാതിരയില്‍ ഒന്നാം സ്ഥാനം നേടിയ പി.ആര്‍.എന്‍.എസ്‌.എസ്‌ മട്ടന്നൂര്‍ ടീം
അണയുമോ
  അണയുമോ
ചെര്‍ക്കള ബേര്‍ക്കയില്‍ കശുമാവില്‍ തോട്ടത്തില്‍ തീ പിടിച്ചപ്പോള്‍ ഓല കൊണ്ട്‌ തീയണയ്‌ക്കുന്ന ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥന്‍
രക്ഷകര്‍
  രക്ഷകര്‍
മുംബൈ ഡോംഗ്രി എസ്.വി.പി റോഡിലെ ചാര്‍ണയില്‍ ടിവി കേബ്ളില്‍ കുടുങ്ങിയ വെള്ളിമൂങ്ങയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയപ്പോള്‍

Photo sent By Kundamkuzhi Khader
വരച്ചുവെക്കല്‍
  വരച്ചുവെക്കല്‍
അരവത്ത്‌ മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിനോടനുബന്ധിച്ച്‌ നടന്ന വരച്ചുവെക്കല്‍ ചടങ്ങില്‍ നിന്ന്‌
അനുഗ്രഹം തേടി
  അനുഗ്രഹം തേടി
കരിപ്പോടി മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ സമാപനത്തിനോടനുബന്ധിച്ച്‌ അനുഗ്രഹം തേടിയെത്തിയ ഭക്തജനങ്ങള്‍
ബാക്കിയായത്
  ബാക്കിയായത്
രാജപുരം-ബളാള്‍ ജില്ലാ പഞ്ചായത്ത്‌ റോഡ്‌ പൊട്ടിപൊളിഞ്ഞ്‌ നിലയില്‍
വടംവലി
  വടംവലി
കാസര്‍കോട് പ്രസ്സ് ക്ലബ്ബിന്റെ കുടുംബ മേളയോടനുബന്ധിച്ച് നടന്ന വടംവലി മത്സരത്തില്‍ നിന്ന്
പഠനയാത്ര
  പഠനയാത്ര
കാനത്തൂര്‍ ഗവ. യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകൃതി പഠനയാത്ര
ബിഹു നൃത്തം
  ബിഹു നൃത്തം
കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം നീലേശ്വരത്തെ സര്‍വകലാശാലയുടെ കീഴിലുള്ള ഡോ. പി.കെ. രാജന്‍ സ്‌മാരക കാമ്പസില്‍ സംഘടിപ്പിച്ച ഫോക്‌ഫെസ്റ്റില്‍ ആസാമില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച ബിഹു നൃത്തം
പഞ്ചാബി നൃത്തം
  പഞ്ചാബി നൃത്തം
സ്കിന്നേഴ്സ് കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടന്ന ഫോക്ക് ഫെസ്റ്റില്‍ പഞ്ചാബിലെ കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്തത്തില്‍ നിന്നുള്ള ഒരു രംഗം
'പരാക്രമം വിദ്യയോട്'
  'പരാക്രമം വിദ്യയോട്'
കാസര്‍കോട്‌ ഗവണ്മെന്റ് ഹൈസ്‌ക്കൂളിലെ മേല്‍കൂരയുടെ ഓടുകള്‍ സമൂഹവിരുദ്ധര്‍ കല്ലെറിഞ്ഞ് തകര്‍ത്തതിനെതുടര്‍ന്ന് വെയിലേറ്റ് വിദ്യഭ്യാസം നടത്തുന്ന കുട്ടികള്‍
ഹിന്ദു യുവ സമാവേശ്
  ഹിന്ദു യുവ സമാവേശ്
ബജ്റങ് ദള്‍ രൂപീകരിച്ചതിന്റെ 25ാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി മംഗലാപുരം നെഹ്റു മൈതാനിയില്‍ സംഘടിപ്പിച്ച ഹിന്ദു യുവ സമാവേശ്
പുനര്‍ജനി
  പുനര്‍ജനി
തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ പറമ്പില്‍ ഇലകള്‍ കൊഴിഞ്ഞ് നശിച്ച നിലയിലായിരുന്ന വാഴ തണ്ടില്‍ നിന്നും കുലച്ചപ്പോള്‍

Photo sent by M.P Bijeesh
പെരുങ്കളിയാട്ടം
  പെരുങ്കളിയാട്ടം
കരിപ്പോടി മുച്ചിലോട്ട്‌ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച്‌ കെട്ടിയാടിയ കണ്ണങ്ങാട്ട്‌ ഭഗവതി
ഭരതനാട്യം ഒന്നാം സ്ഥാനം
  ഭരതനാട്യം ഒന്നാം സ്ഥാനം
ചെറുവത്തൂരില്‍ തുടങ്ങിയ സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ എ. അഞ്‌ജിലി (ടി.എച്ച്‌.എസ്‌.എസ്‌ നെടുമങ്ങാട്‌ തിരുവനന്തപുരം)
അപകടം ഒഴിയാതെ...
  അപകടം ഒഴിയാതെ...
കോട്ടൂര്‍ വളവിന്‌ സമീപം നിയന്ത്രണം വിട്ട്‌ മതിലിലിടിച്ച്‌ തകര്‍ന്ന ബസ്‌ നീക്കം ചെയ്യുന്നതിനിടയില്‍ 25 അടി താഴ്‌ച്ചയുള്ള കൊക്കയിലേക്ക്‌ മറിഞ്ഞ ക്രെയിന്‍
പ്രധിഷേധം അടക്കയോടല്ല
  പ്രധിഷേധം അടക്കയോടല്ല
കാസര്‍കോട് ജില്ലാ അടക്കാ കര്‍ഷക സംരക്ഷണ സമിതിയുടെയും കിസാന്‍ സേനയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ കളക്ടറേറ്റ് ധര്‍ണയില്‍ അടക്ക പൊതിച്ച് പ്രതിഷേധിക്കുന്ന കര്‍ഷകര്‍.
പരാതി കാക്കിക്കാര്‍ക്ക് വേണ്ട
  പരാതി കാക്കിക്കാര്‍ക്ക് വേണ്ട
കള്ളുകുടിയനെന്നാരോപിച്ച് കാസര്‍കോട് റെയില്‍വെ പോലീസ് പ്ലാറ്റ്ഫോമില്‍ മര്‍ദ്ദിച്ച തിരുവന്തപുരം സ്വദേശി അബ്ദുറഹ് മാന്‍ പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പൊട്ടിയ കൈയ്യെല്ലിന്റെ എക്സ്-റെയുമായി കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങുന്നു.
കോട്ട കാണാന്‍
  കോട്ട കാണാന്‍
എ.ഐ.സി.സി സെക്രട്ടറി ഷക്കീല്‍ അന്‍സാരിയും മഹാരാഷ്ട്രാ മന്ത്രി നിതിന്‍‌റാവുതും കുടുംബാംഗങ്ങളും ബേക്കല്‍ കോട്ട സന്ദര്‍ശിച്ച് മടങ്ങുന്നു.

Photo sent by: Khader Kundamkuzhi

സമുദ്രപൂജ
  സമുദ്രപൂജ
ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം നീലേശ്വരം തൈക്കടപ്പുറം സ്റ്റോറിന് സമീപം നടത്തിയ സമുദ്രപൂജയില്‍ നിന്ന്
'എന്തിനീ ക്രൂരത'
  'എന്തിനീ ക്രൂരത'
കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ കള്ളുകുടിയനെന്നാരോപിച്ച് റെയില്‍വെ പോലീസ് തല്ലി കയ്യൊടിച്ച തിരുവനന്തപുരം ചന്തമുക്ക് സ്വദേശി അബ്ദുര്‍ റഹ്മാന്‍ എന്ന വയോവൃദ്ധന്‍ ആശുപത്രിയില്‍
പൂച്ചക്കും കൊമ്പ്‌
  പൂച്ചക്കും കൊമ്പ്‌
തൊക്കോട്ട് കൊണാജെ ഹരേക്കള ന്യൂ പടുപ്പുവിലെ ലത്തീഫിന്റെ വീട്ടിലെ കൊമ്പുള്ള പൂച്ച. വളര്‍ത്ത്പൂച്ചയ്ക്ക് കൊമ്പ് മുളച്ചതറിഞ്ഞ് നിരവധി പേരാണ് പൂച്ചയെ കാണാന്‍ ‌ലത്തീഫിന്റെ വീട്ടിലെത്തുന്നത്.
മറ്റൊരു വിസ്മയം...
  മറ്റൊരു വിസ്മയം...
പടന്നയില്‍ നിന്നുള്ള ഗ്രഹണ കാഴ്ച
ആകാശ വിസ്മയം
  ആകാശ വിസ്മയം
സൂര്യഗ്രഹണത്തിന്റെ വിവിധ ദൃശ്യങ്ങള്‍; ചെമനാട്ട് നിന്ന്‍
ആകാശത്തിലെ അപൂര്‍വ്വ കാഴ്ച
  ആകാശത്തിലെ അപൂര്‍വ്വ കാഴ്ച
പൊയ്നാച്ചിയില്‍ ദൃശ്യമായ ഭാഗിക സൂര്യഗ്രഹണത്തിന്റെ വിവിധ ചിത്രങ്ങള്‍
ദഫ്മുട്ടില്‍ എ.ഗ്രേഡ്
  ദഫ്മുട്ടില്‍ എ.ഗ്രേഡ്
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ ദഫ്മുട്ടില്‍ എ. ഗ്രേഡ് നേടിയ ജി.എച്ച്.എസ്.എസ് ഉദുമയിലെ ശാക്കിര്‍ റഹ്മാനും സംഘവും
ഗ്രഹണ കാഴ്‌ച്ച
  ഗ്രഹണ കാഴ്‌ച്ച
സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ കൂത്തുപറമ്പ വേങ്ങാടിനടുത്ത കരിയോട്‌ എല്‍.പി.സ്‌ക്കൂളിലെയും, മാങ്ങാട്ടിടം ശങ്കനെല്ലൂര്‍ എല്‍.പി.സ്‌ക്കൂളിലെയും വിദ്യാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മ്മിച്ച കണ്ണടയുമായി കാത്തിരിക്കുന്നു.
'കാറുവേണ്ടാത്ത കള്ളന്‍'
  'കാറുവേണ്ടാത്ത കള്ളന്‍'
ഈ കാറിന്റെ ചക്രങ്ങള്‍ ഊരിയെടുത്ത കള്ളന് പുത്തന്‍ കാര്‍ വേണ്ട. ഊരിയെടുത്ത ചക്രം വിറ്റ് കിട്ടുന്ന കുറച്ച് 'പുത്തന്‍' മതി. കാസര്‍കോട് കൊറക്കോട് ബിലാല്‍ മസ്ജിദിന് സമീപത്തെ വോളിബോള്‍ ബഷീറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിട്ടിരുന്ന ആള്‍ടോ കാറിന്റെ ചക്രങ്ങളാണ് മോഷ്ടിച്ചത്.
അപകടം പലവിധം
  അപകടം പലവിധം
കാസര്‍കോട് കറന്തക്കാട് ദേശിയ പാതയില്‍ നിയന്ത്രണം വിട്ട് ട്രാഫിക്ക് സൈന്‍ബോര്‍ഡില്‍ ഇടിച്ച മാരുതി ഓമ്നിവാന്‍
പ്രദര്‍ശനം
  പ്രദര്‍ശനം
കാസര്‍കോട് നഗരസഭാ പരിധിയില്‍ ജില്ലാ അരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൈനേറിയ സര്‍വ്വേയൂണിറ്റ് കസര്‍കോട് ഗവ.ഹയര്‍സെക്കന്ററി സ്ക്കൂളില്‍ സംഘടിപ്പിച്ച ആരോഗ്യബോധവല്‍ക്കരണ ചിത്രപ്രദര്‍ശനത്തില്‍ നിന്ന്
കൂരിരുള്‍ മാത്രം...
  കൂരിരുള്‍ മാത്രം...
മൂളിയാര്‍ കോട്ടൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചതിനാല്‍ രക്ഷപ്പെട്ട യുവാവ് ദു:ഖം സഹിക്കാനാവതെ കണ്ണീര്‍വാര്‍ക്കുന്നു
പുനഃസമാഗമം
  പുനഃസമാഗമം
പത്തനാപുരത്തെ ഗാന്ധിഭവനില്‍ റിയാനയെ കണ്ടെത്തിയ വിവരമറിഞ്ഞ്‌ കൊല്ലത്തെത്തിയ മാതാവ്‌ ഫൗസിയ മകളെ കണ്ട്മുട്ടിയപ്പോള്‍
ആരോഗ്യത്തിന് രണ്ടു തുള്ളി
  ആരോഗ്യത്തിന് രണ്ടു തുള്ളി
പള്‍സ്‌ പോളിയോ പരിപാടിയുടെ ഒന്നാം ഡോസ്‌ ജില്ലാതല വിതരണോദ്‌ഘാടനം കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ സി.ടി അഹമ്മദലി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യുന്നു
പ്രതിരോധം ഞങ്ങളിലൂടെ...
  പ്രതിരോധം ഞങ്ങളിലൂടെ...
കാസര്‍കോട് മുനിസിപ്പില്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച കരസേന റിക്രൂട്ട് മെന്റ് റാലിയില്‍ പുള്‍-അപ്പ് കായികക്ഷമത തെളിയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍
കരാട്ടേ ചാമ്പ്യന്‍ഷിപ്പ്‌
  കരാട്ടേ ചാമ്പ്യന്‍ഷിപ്പ്‌
സ്റ്റേറ്റ്‌ സ്‌കൂള്‍സ്‌ ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ്‌ സ്‌പോര്‍ട്ട്‌സ്‌ മാന്ത്രി എം.വിജയകുമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ സേറ്റഡിയത്തില്‍ ഉദ്‌ഘാടനം ചെയ്തപ്പോള്‍.
അയ്യന്‌ കുളിരായ്‌
  അയ്യന്‌ കുളിരായ്‌
ശബരിമലയില്‍ വെള്ളിയാഴ്‌ച മഴ പെയ്‌തപ്പോള്‍
സഅദിയയുടെ തണലില്‍
  സഅദിയയുടെ തണലില്‍
സഅദിയ്യ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന അനാഥ യുവതിയുടെ നിക്കാഹ് കര്‍മ്മത്തിന് സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ നേത്യത്വം നല്‍ക്കുന്നു
സംഘനൃത്തം
  സംഘനൃത്തം
കുണ്ടംകുഴില്‍ നടക്കുന്ന കാസര്‍കോട്‌ റവന്യൂ ജില്ലാ കലോത്സവത്തില്‍ സംഘനൃത്തത്തില്‍ യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ലിറ്റില്‍ ഫ്‌ളവര്‍ കാഞ്ഞങ്ങാട്‌ ടീം
തിരുവാതിരയില്‍ ഒന്നാം സ്ഥാനം
  തിരുവാതിരയില്‍ ഒന്നാം സ്ഥാനം
കുണ്ടംകുഴിയില്‍ നടന്ന കാസര്‍കോട്‌ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിരയില്‍ ഒന്നാം സ്ഥാനം നേടിയ ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രേവതി രമേഷ്‌ സംഘവും
'ഇശല്‍ മഴ'
  'ഇശല്‍ മഴ'
കുണ്ടംകുഴിയില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ സ്ക്കൂള്‍ കലോല്‍സവത്തില്‍ ഹയര്‍സെക്കന്ററി ഒപ്പനയില്‍ ഒന്നാം സ്ഥാനം നേടിയ ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്ക്കൂളിലെ ശ്രുതി & പാര്‍ട്ടി
Photo : sk
ഉയരുന്ന കൈയടി
  ഉയരുന്ന കൈയടി
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടസമുച്ചയമായ ബുര്‍ജ് ഖലീഫയുടെ ഉദ്ഘാടന വേളയിലെ ആഹ്ലാദ നിമിഷത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ്, ശൈഖ് ഹസ്സ ബിന്‍ ‍സായിദ് എന്നിവര്‍
വേദന
  വേദന
കണ്ണിനു പരിക്കേറ്റ നീര്‍കാക്കയെ ത്യക്കരിപ്പൂര്‍ മ്യഗാശുപത്രിയില്‍ ചികിത്സിക്കുന്നു
അപകടം
  അപകടം
ദേശീയപാതയില്‍ പുല്ലൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത ടാങ്കര്‍ലോറിയുടെ മുന്‍ചക്രങ്ങള്‍ പാലത്തിനു പുറത്തേക്കു കടന്ന നിലയില്‍
ഒപ്പനയില്‍ ഒന്നാമത്
  ഒപ്പനയില്‍ ഒന്നാമത്
കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പനയില്‍ (എച്ച്‌ എസ്‌) ഒന്നാമതായ സ്റ്റെഫി ആന്റ്‌ പാര്‍ട്ടി (മൊകേരി രാജീവ്‌ ഗാന്ധി ഹയര്‍സെക്കന്ററി സ്‌കൂള്‍)
സ്വീകരണം
  സ്വീകരണം
ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന്‌ സ്വീകരിക്കുന്നു
അപകടം
  അപകടം
ശനിയാഴ്ച്ച രാവിലെ നീലേശ്വരം പള്ളിക്കരയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പുതുസമ്മാനം
  പുതുസമ്മാനം
ഷാര്‍ജയില്‍ വെള്ളിയാഴ്‌ച മഴയോടൊപ്പം ആലിപ്പഴം വര്‍ഷിച്ചപ്പോള്‍
'മധുരം' 2010
  'മധുരം' 2010
കാസര്‍കോട് പ്രസ്സ് ക്ലബ്ബിന്റെ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മുന്‍ പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ.എം അഹ്മദ് കേക്ക് മുറിച്ച ശേഷം ചന്ദ്രിക ബ്യൂറോ ചീഫ് റഹ്മാന്‍ തായലങ്ങാടിക്ക് നല്‍കുന്നു. സമീപം പ്രസ്സ് ക്ലബ് പ്രസിഡന്റ് സിബി ജോണ്‍ തുവ്വല്‍, വി.വി പ്രഭാകരന്‍ (അമൃത ടി.വി), രാജേഷ് (മാതൃഭുമി), ഹരീഷ് (കേരള കൗമുദി) എന്നിവര്‍
അപകടം
  അപകടം
ബുധനാഴ്ച്ച രാവിലെ കണ്ണൂര്‍ ചാല ബൈപാസ് റോഡിലുണ്ടായ വാഹനാപകടം
അപകടം
  അപകടം
ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മംഗലാപുരം നന്തൂരിലെ ഡെന്റല്‍ ക്ലിനിക്കിന്റെ മതിലില്‍ ലോറി ഇടിച്ച് കയറിയപ്പോള്‍. ഡ്രൈവര്‍ ബി. ഭാസ്ക്കറിനെ ഗുരുതരാവസ്ഥയില്‍ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്കൊടിയുടെ വഴിയെ
  ചെങ്കൊടിയുടെ വഴിയെ
കാഞ്ഞങ്ങാട്ട്‌ ഡി.വൈ.എഫ്‌.ഐ സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും ക്യൂബന്‍ അംബാസിഡറും കാസര്‍കോട്‌ ഗസ്‌റ്റ്‌ഹൗസില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക്‌ പുറപ്പെടുന്നു.
ജീവന്റെ വില
  ജീവന്റെ വില
തുരുത്തി പുഴയില്‍ സുഹ്യത്തുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട്‌ കാണാകായതിനെ തുടര്‍ന്ന്‌ തിരച്ചില്‍ നടത്തുന്ന നാട്ടുകാരും പോലീസുകാരും
Photo : Achu Kasaragod
'സന്ദര്‍ശക വിസയില്‍'
  'സന്ദര്‍ശക വിസയില്‍'
ഷാര്‍ജ റോളയില്‍ അല്‍ നബ്ബക്കടുത്ത് അപ്രതീക്ഷിതമായെത്തിയ പെരുമ്പാമ്പ്. പട്ടാപകല്‍ നഗരത്തിലിറങ്ങിയ 'സന്ദര്‍ശകനെ' കണ്ട് പലരും ഭയന്നുവിറച്ചു. ചിലര്‍ ശരിക്കും ഞെട്ടി. നാട്ടില്‍ പലവട്ടം പെരുമ്പാമ്പിനെ പിടിച്ച് പ്രദര്‍ശിപ്പിച്ച ചില വീരന്മാര്‍ പോലും പിന്നീട് അത് 'പുലിവാലാ'യെങ്കിലോ എന്നോര്‍ത്ത് 'പത്തിമടക്കി' വിവരമറിഞ്ഞെത്തിയ പോലീസും എന്തുചെയ്യണമെന്നറിയാതെ അല്‍പമൊന്ന് ശങ്കിച്ചു. ഒടുവില്‍ പോലീസ് 'പ്രതിയെ വലയിലാക്കി' ഡെസര്‍ട്ട് പാര്‍ക്കിലേക്ക് മാറ്റി.
വിജനതയുടെ അനുഗ്രഹം
  വിജനതയുടെ അനുഗ്രഹം
ബി.എം.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് വിജനമായ കാസര്‍കോട് നഗരത്തില്‍ മകനെ സൈക്കിള്‍ പരിശീലിപ്പിക്കുന്ന അച്ഛന്‍
അങ്കത്തട്ട്‌
  അങ്കത്തട്ട്‌
കാസര്‍കോട്‌ ജില്ലാ കളരിപ്പയറ്റ്‌ അസോസിയേഷന്റെയും എ.പി.എം. കളരി പാലക്കുന്നിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലക്കുന്ന്‌ ഗ്രീന്‍വുഡ്‌ പബ്ലിക്‌ സ്‌കൂള്‍ ഇന്റോര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌
റോഡ്‌ !
  റോഡ്‌ !
പനത്തടി ഗ്രാമ പഞ്ചായത്തിലെ പാണത്തൂര്‍- സുള്ള്യ റോഡ്‌ തകര്‍ന്ന നിലയില്‍
ജുഡോ
  ജുഡോ
ചെറുവത്തൂര്‍ കാടങ്കോട്‌ ഫിഷറീസ്‌ സ്‌കൂളില്‍ ആരംഭിച്ച സംസ്ഥാന പൈക്ക കായികമേളയിലെ ജുഡോ മത്സരത്തില്‍ നിന്ന്‌
വളരുക; ഞങ്ങളോടൊപ്പം
  വളരുക; ഞങ്ങളോടൊപ്പം
എന്‍.എസ്‌.എസ്‌. സപ്‌തദിന ക്യാമ്പിന്റെ ഭാഗമായി കാടങ്കോട്‌ ഗവ.ഫിഷറീസ്‌ ഹയര്‍സെക്കണ്ടറി എന്‍.എസ്‌.എസ്‌. യൂണിറ്റ്‌ മാവിലാകടപ്പുറം തീരത്ത്‌ കാറ്റാടിമരങ്ങള്‍ നടന്നു
'അന്വേഷണം' ജനകീയം
  'അന്വേഷണം' ജനകീയം
റിയാന തിരോധാനവുമായി ബന്ധപ്പെട്ട്‌ സമര സമിതിയുടെ നേതൃത്വത്തില്‍ ജനകീയ അന്വേഷണം നടത്തുന്ന ഡോ. എഫ്‌.ഗീതാ പട്ടാമ്പിയുടെ നേതൃത്വത്തിലുള്ള സംഘം റിയാനയുടെ മാതാവ് ഫൗസിയയില്‍ നിന്നും കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്‍ഡ്‌ സമര പന്തലില്‍ നിന്നും മൊഴിയെടുക്കുന്നു
പുല്‍ക്കൂട്ട്‌
  പുല്‍ക്കൂട്ട്‌
ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട്‌ കോട്ടക്കണി സെന്റ്‌ ജോസഫ്‌സ്‌ പള്ളിയില്‍ തയ്യാറാക്കിയ പുല്‍ക്കൂട്ട്‌
കരോള്‍
  കരോള്‍
മംഗലാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'വൈറ്റ് ഡോവ്സ്' മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് മൈതാനത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കരോള്‍
Photo : Dayanand Kukkaje
ദുരിതമീയാത്ര
  ദുരിതമീയാത്ര
ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് യാത്രക്കാരുടെ തിരക്കു വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റിനായുള്ള ക്യൂ പുറത്തേക്ക് നീണ്ടുപോയപ്പോള്‍
ജേതാക്കള്‍
  ജേതാക്കള്‍
കാസര്‍കോട് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ ജേതാക്കളായ തൃശൂര്‍ ജില്ലാ ടീം
Photo : Achu Kasaragod
ഭാവാഭിനയം
  ഭാവാഭിനയം
കാസര്‍കോട്ട്‌ നടന്നുവരുന്ന സംസ്ഥാന കേരളോത്സവത്തില്‍ ചൊവ്വാഴ്‌ച്ച നടന്ന മോണോആക്ട്‌ മത്സരത്തില്‍ നിന്നുള്ള കാഴ്‌ച്ച.
Photo : Zubair Pallickal
ആളൊഴിഞ്ഞ്
  ആളൊഴിഞ്ഞ്
ഓട്ടോ ടാക്സി പണിമുടക്കും സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്കും മൂലം വിജനമായ കാസര്‍കോട് നഗരം, പഴയബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നുള്ള കാഴ്ച
Photo : Zubair Pallickal
ധനുമാസക്കൂളിരായി
  ധനുമാസക്കൂളിരായി
സംസ്ഥാന കേരളോത്സവത്തില്‍ ഞായറാഴ്‌ച നടന്ന തിരുവാതിര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കണ്ണൂരിലെ ദീപ്‌തിയും സംഘവും
Photo : Achu Kasaragod
നാളെ ഞങ്ങളെയും കൊണ്ടുപോകും....
  നാളെ ഞങ്ങളെയും കൊണ്ടുപോകും....
കൊല്ലത്ത്‌ മഅദനി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തങ്ങളുടെ കുടുംബത്തെ വേട്ടയാടുന്ന സംഭവങ്ങള്‍ വിവരിക്കവേ പൊട്ടിക്കരയുന്ന മഅദനിയുടെ ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി
നടനം മോഹനം
  നടനം മോഹനം
സംസ്ഥാന കേരളോത്സവത്തില്‍ എറണാകുളം ജില്ലയുടെ അശ്വതി ജുഗേഷ്‌ അവതരിപ്പിച്ച ഭരതനാട്യം
Photo : Achu Kasaragod
പ്രഹസനം ആര്‍ക്കുവേണ്ടി
  പ്രഹസനം ആര്‍ക്കുവേണ്ടി
കാസര്‍കോട്ട്‌ ആരംഭിച്ച സംസ്ഥാന കേരളോത്സവത്തിന്റെ ഫ്‌ളൂട്ട്‌ മത്സരത്തില്‍ വിരലിലെണ്ണാവുന്ന കാണികള്‍ക്കു മുമ്പില്‍ പരിപാടി അവതരിപ്പിക്കുന്ന മത്സരാര്‍ത്ഥി.
Photo : Achu Kasaragod
'മേളപ്പെരുമ'
  'മേളപ്പെരുമ'
കാസര്‍കോട്‌ കളക്ട്രേറ്റ്‌ കോംപൗണ്ടില്‍ ഭൂവിതരണ മേളയോടനുബന്ധിച്ച്‌ കാലിച്ചാനുടക്കം ദ്രാവിഡകലാസമിതി ഒരുക്കിയ മുളംചെണ്ട മേളം.
ദീപാലങ്കൃത ആഘോഷം
  ദീപാലങ്കൃത ആഘോഷം
ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ദീപാലങ്കൃതമായ കോര്‍ണിഷ് റോഡ്. ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ ഉള്‍പ്പെടെ അന്തര്‍ദേശീയ രാഷ്ട്ര നേതാക്കള്‍ ഖത്തര്‍ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.
Photo : K.S Udma
തീവ്രതയുടെ 'വ്യാപ്തി'
  തീവ്രതയുടെ 'വ്യാപ്തി'
ബാംഗ്ലൂര്‍ സ്ഫോടനക്കേസിലും തീവ്രവാദ കേസുകളിലുമായി അറസ്റ്റിലായ കണ്ണൂരിലെ തടിയന്റവിട നസീര്‍ നൂറോളം പേര്‍ക്ക്‌ ആയുധ പരിശീലനം നല്‍കിയെന്ന്‌ പോലീസ് പറയുന്ന ഷെഡ്ഡ്‌. ഇവിടെ ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തി
ചമയം
  ചമയം
ഗവ: എച്ച്‌.എസ്‌.എസ്‌ അഡൂരില്‍ ആരംഭിച്ച കുമ്പള ഉപജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിലെ മത്സരാര്‍ത്ഥികളെ അണിയിച്ചൊരുക്കുന്ന ചമയക്കാരന്‍
പരിശോധന
  പരിശോധന
ബേക്കല്‍ മുഖ്യപ്രാണ ക്ഷേത്രത്തില്‍ നിന്നും മൂന്ന്‌ മാസം മുമ്പ്‌ കവര്‍ച്ച ചെയ്യപ്പെട്ട ബലിബിംബം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് വിരലടയാള വിദഗ്‌ധന്‍ ഡോ. അടൂര്‍ സുരേന്ദ്രന്‍ പരിശോധിക്കുന്നു
Photo : Vandees
പെയ്‌തൊഴിയാതെ
  പെയ്‌തൊഴിയാതെ
യു.എ.ഇയില്‍ ഞായറാഴ്‌ച്ച പെയ്‌ത കനത്ത മഴയെ തുടര്‍ന്ന്‌ അബുദാബി നഗരത്തില്‍ വെള്ളം കയറിയപ്പോള്‍
Photo : Naser.T.A. Abudhabi
മന്ത്രി ഭാരം
  മന്ത്രി ഭാരം
മയ്യിച്ച-വെങ്ങാട്ട്‌ വയല്‍ക്കര ഭഗവതി ക്ഷേത്രത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‌ തുലാഭാരം നടത്തിയപ്പോള്‍
സംരക്ഷണം കാത്ത്
  സംരക്ഷണം കാത്ത്
വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിനടുത്തുള്ള വീട്ടിലെ സണ്‍ഷൈഡില്‍ കണ്ടെത്തിയ വെള്ളിമൂങ്ങ കുഞ്ഞുങ്ങള്‍ തള്ള വരുന്നതും കാത്ത് കഴിയുന്നു.
Photo : Achu Kasaragod
അനുഗ്രഹം
  അനുഗ്രഹം
പരവനടുക്കത്ത്‌ വിവാഹിതയായ അഗതിമന്ദിരത്തിലെ യുവതിയെ ഭക്ഷ്യ-സിവില്‍സപ്ലൈസ്‌ മന്ത്രി സി.ദിവാകരന്‍ അനുഗ്രഹിക്കുന്നു.
Photo : Zubair Pallickal
ചൂഷകര്‍ക്കെതിരെ
  ചൂഷകര്‍ക്കെതിരെ
മനുഷ്യവകാശ ദിനത്തില്‍ കാസര്‍കോട്ട്‌ പുതിയ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ കലാജാഥ അവതരിപ്പിക്കുന്ന ദളിദ്‌ കലാകാരന്‍മാര്‍
Photo : ColourPlus Kzd
ഒരായിരം കൈകള്‍
  ഒരായിരം കൈകള്‍
വിദ്യാനഗര്‍ ചെട്ടുങ്കുഴിയില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ കെട്ടിടത്തിന്റെ മുകളില്‍ കാല്‍തെന്നിവീണ് നട്ടെല്ല് തകര്‍ന്ന അബ്ദുല്ലയെ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സ്റ്റ്രെച്ചറില്‍ വടം കെട്ടി താഴെയിറക്കുന്നു.
Photo : Ameen Laison
മണല്‍ക്കാറ്റ്‌
  മണല്‍ക്കാറ്റ്‌
യുഎഇയില്‍ ചൊവ്വാഴ്‌ച രാവിലെ മുതല്‍ മണല്‍ക്കാറ്റ്‌ ആഞ്ഞുവീശിയപ്പോള്‍
Photo : Shabeer Azeez Kizhur
എല്ലാം മകള്‍ക്ക് വേണ്ടി
  എല്ലാം മകള്‍ക്ക് വേണ്ടി
റിയാനയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന ട്രഷറര്‍ അജിത്ത് കുമാര്‍ ആസാദ് റിയാന സമര പന്തലില്‍ നടത്തി വരുന്ന നിരാഹാരം 24 മണിക്കൂര്‍ പിന്നിടുമ്പോള്‍
Photo : Zubair Pallickal
നല്ല ഡ്രൈവര്‍മാര്‍ക്ക്‌ നല്‍കാന്‍
  നല്ല ഡ്രൈവര്‍മാര്‍ക്ക്‌ നല്‍കാന്‍
റോഡ്‌ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മികച്ച ഡ്രൈവര്‍മാര്‍ക്ക്‌ നല്‍കാനുള്ള ട്രോഫികള്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ ഒരുക്കിവെച്ചപ്പോള്‍
Photo : Farooq Kizhur
ആളൊഴിഞ്ഞ്
  ആളൊഴിഞ്ഞ്
ഡിസംബര്‍ ആറിന്റെ അപ്രഖ്യാപിത ഹര്‍ത്താലിനെതുടര്‍ന്ന്‌ വിജനമായ കാസര്‍കോട്‌ നഗരം
Photo : ColourPlus KSD
മുന്നൊരുക്കം
  മുന്നൊരുക്കം
ഡിസംബര്‍ ആറുമായി ബന്ധപ്പെട്ട് അനിഷ്ട് സംഭവങ്ങള്‍ ഒഴിവാക്കാന്‍ കാസര്‍കോട്‌ റെയില്‍വെ സ്‌റ്റേഷന്‍ ബോംബ്‌ സ്‌ക്വാഡും, ഡോഗ്‌ സ്‌ക്വാഡും, പോലീസും പരിശോധന നടത്തുന്നു
Photo : Zubair Pallickal
സുരക്ഷാവാരത്തിലെ അശുഭ കാഴ്ച
  സുരക്ഷാവാരത്തിലെ അശുഭ കാഴ്ച
റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി നാടെങ്ങും വിവിധ ബോധവല്‍ക്കരണ-പ്രചാരണ പരിപാടികള്‍ നടക്കുന്നുവെങ്കിലും വിദ്യാര്‍ഥികളുടെ യാത്രാക്ലേശം മൂലം ഇത്തരം കാഴ്ചകള്‍ സൃഷ്ടിക്കപ്പെടുന്നു. ബന്തിയോട്ട് നിന്ന്‍.
Photo : Kumar Kasaragod
കുഴികളടച്ച്
  കുഴികളടച്ച്
കാസര്‍കോട്‌ ചന്ദ്രഗിരി റോഡിലെ കുഴിയടച്ച് റോഡിലെ കുഴിയടക്കാനുള്ള നൂതന സംവിധാനമായ 'ഷെല്‍മാക്‌' മിശ്രിതത്തിന്റെ ഡെമോന്‍സ്‌ട്രേഷന്‍ നിര്‍വ്വഹിക്കുന്നു. പി.ഡബ്യു.ഡിക്ക് വേണ്ടി ടാര്‍ഡി എന്ന കമ്പനിയാണ് ഉല്‍പന്നം പുറത്തിറക്കുന്നത്.
Photo : Niyas Chemnad
നേരില്‍കാണാന്‍
  നേരില്‍കാണാന്‍
തൃക്കരിപ്പൂരില്‍ തകര്‍ക്കപ്പെട്ട നെഹ്റു സ്തുപം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സന്ദര്‍ശിക്കുന്നു
ജീവിതഭാരം
  ജീവിതഭാരം
വികലാംഗ ദിനത്തില്‍ കാസര്‍കോട്‌ മാര്‍ക്കറ്റിലെ ചുമട്ട്‌ തൊഴിലാളിയായ മാന്യയിലെ വികലാംഗനായ മുഹമ്മദ്‌ ഭാരിച്ച ചുമടുമായി പോകുന്നു
Photo : Zubair Pallickal
അപകടം
  അപകടം
ബന്തിയോട്‌ വാഹനാപകടത്തില്‍ തകര്‍ന്ന കാര്‍. അപകടത്തില്‍ ഒരാള്‍ മരിച്ചു
Photo : Harshad Vorkady
അപകടം
  അപകടം
പൈവളിഗെ കളയ്‌പ്പാടിയില്‍ ബ്രേക്ക്‌ പൊട്ടി തോട്ടിലേക്ക്‌ മറിഞ്ഞ പിക്കപ്പ്‌ വാന്‍. അപകടത്തില്‍ ഒരാള്‍ മരിച്ചു.
Photo : Nisha
വാശിയോടെ....
  വാശിയോടെ....
തുളു അക്കാദമിയും കാവികൃപ സംഘേത്‌ മിത്ര മണ്ഡലവും സംയുക്‌തമായി സംഘടിപ്പിച്ച ഗ്രാമോത്സവത്തില്‍ നിന്ന്‌.
Photo : Harshad Vorkady
ആഘോഷങ്ങള്‍ക്ക് വര്‍ണപ്പൊലിമ
  ആഘോഷങ്ങള്‍ക്ക് വര്‍ണപ്പൊലിമ
ബലിപെരുന്നാളും ദേശിയ ദിനവും അടുത്തടുത്ത ദിവസങ്ങളിലായതിനാല്‍ ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരം. ദുബൈ നഗരസഭ കെട്ടിടവും ഇത്തിസലാത്ത് കെട്ടിടവും വര്‍ണ വെളിച്ചത്തില്‍ മുങ്ങിയപ്പോള്‍
Photo : Zubair Koovathotty
അപകടം
  അപകടം
ശനിയാഴ്‌ച്ച രാവിലെ മുട്ടത്തൊടി ബന്നൂര്‍ പാലത്തില്‍ നിയന്ത്രണം വിട്ട കാര്‍ കൈവരിയില്‍ ഇടിച്ചുനിന്ന നിലയില്‍
പാമ്പുകളുടെ രാജാവ്‌
  പാമ്പുകളുടെ രാജാവ്‌
പാണത്തൂര്‍ പരിയാരം റബ്ബര്‍ തോട്ടത്തിലെ മാളത്തില്‍ അടയിരിക്കുന്ന രാജവെമ്പാല
ഈദ്‌ ഗാഹ്‌
  ഈദ്‌ ഗാഹ്‌
കെ.എന്‍.എം കാസര്‍കോട്‌ സംഘടിപ്പിച്ച ഈദ്‌ ഗാഹില്‍ വിശ്വാസികള്‍ ഒത്തുകൂടിയപ്പോള്‍
26/11
  26/11
ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഒരു വയസ്സ്.
Photo : Shabeer Azeez Keezhur
സ്വാമി ശരണം
  സ്വാമി ശരണം
ശബരിമലയിലെ സന്നിധാനത്തെ വലിയ നടപ്പന്തലില്‍ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്.
ആഹ്ലാദ ദിനങ്ങള്‍ക്ക്‌ സുസ്വാഗതം
  ആഹ്ലാദ ദിനങ്ങള്‍ക്ക്‌ സുസ്വാഗതം
യു എ ഇ ദേശീയ ദിനത്തെയും ബലി പെരുന്നളിനെയും വരവേല്‍ക്കാന്‍ ദുബൈ നഗരം ഒരുങ്ങിയപ്പോള്‍.ഈ മാസം 27 മുതല്‍ ഡിസംബര്‍ മൂന്നു വരെ രാജ്യത്ത് വന്‍ ആഘോഷമാണ്. ഇതോടനുബന്ധിച്ചു കോടി തോരണങ്ങള്‍ തൂക്കിയ ദുബൈ മക്തും പാലമാണ് ചിത്രത്തില്‍
ഷോറുമല്ല സ്‌റ്റേഷനാണ്‌
  ഷോറുമല്ല സ്‌റ്റേഷനാണ്‌
കാസര്‍കോട്‌ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ പിടിച്ചെടുത്ത ബൈക്കുകള്‍ കാസര്‍കോട്‌ പോലീസ്‌ സ്‌റ്റേഷനില്‍
Photo : Kumar Kasaragod
സാന്ത്വനം
  സാന്ത്വനം
കാസര്‍കോട്‌ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാനത്ത്‌ ആദ്യമായി നിര്‍മ്മിച്ച ഐ.ഇ.ഡി.ജി.സി ജില്ലാ റിസോര്‍സ്‌ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയും നഗരസഭാ ചെയര്‍ പേഴ്സണ്‍ ബീഫാത്തിമ ഇബ്റാഹിമും ചേര്‍ന്ന് മാനസിക വൈകല്യമുള്ള കുട്ടിക്ക് കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്നു
Photo : Kumar Kasaragod
സമന്വയം
  സമന്വയം
ഇന്തോ-ഷാര്‍ജാ ബിസിനസ്‌ കള്‍ചറല്‍ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ ഷാര്‍ജാ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളവതരിപ്പിച്ച മൈംഷോ
അപകടം വരുന്ന വഴി
  അപകടം വരുന്ന വഴി
തളങ്കര പള്ളിക്കാലില്‍ നിരവധി വാഹനങ്ങളും യാത്രക്കാരും സ്‌കൂള്‍ കുട്ടികളും കടന്നുപോകുന്ന റോഡരികില്‍ പാതിമുറിഞ്ഞ ഇലക്ട്രിക്ക്‌ പോസ്‌റ്റില്‍ മരം താങ്ങുകൊടുത്ത്‌ കെട്ടിവെച്ചനിലയില്‍.
Photo : Zubair Pallickal
വെള്ളരി വിപ്ലവം
  വെള്ളരി വിപ്ലവം
തൃക്കരിപ്പൂര്‍ ഇയ്യക്കാട്ട് നെല്‍പാടത്ത് വെള്ളരി കൃഷി നടത്തിയതില്‍ വന്‍ വിളവു ലഭിച്ച പാരമ്പര്യ കര്‍ഷകന്‍ കെ.ടി കോമന്‍ വെള്ളരിപ്പാടത്ത്
വെബ്‌സൈററ്‌ ഉദ്‌ഘാടനം
  വെബ്‌സൈററ്‌ ഉദ്‌ഘാടനം
ആസൂത്രണ ബോര്‍ഡിന്റെ വെബ്‌സൈററ്‌ മുഖ്യമന്ത്രി വി.എസ്‌.അച്ചുതാനന്ദന്‍ ഉ്വ്‌ഘാടനം ചെയ്യുന്നു.
ഗോള്‍....
  ഗോള്‍....
ഖത്തറിലെ ഖലീഫ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം ബ്രസീല്‍-ഇംഗ്ലണ്ട് ദേശീയ ഫുട്ബോള്‍ ടീമുകള്‍ മാറ്റുരച്ചപ്പോള്‍. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ ജയം കണ്ടു. 2022-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ ഈ മത്സരം വന്‍ വിജയമാക്കിയതിലൂടെ സംഘാടകര്‍ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടു വെയ്പ് കൂടി നടത്തിയിരിക്കുന്നു.
തോരാത്ത കണ്ണീര്‍...
  തോരാത്ത കണ്ണീര്‍...
ഞായറാഴ്‌ച കാസര്‍കോട്ട്‌ വെച്ച്‌ കുത്തേററ്‌ മരിച്ച അസ്‌ഹറിന്റെ മയ്യിത്ത്‌ കുമ്പള ആരിക്കാടിയിലെ വീട്ടിലെത്തിയപ്പോള്‍ അലമുറയിടുന്ന സ്‌ത്രി.
Photo : Harshad Vorkady
അണയാത്ത തീ
  അണയാത്ത തീ
കാസര്‍കോട്‌ സംഘര്‍ഷത്തിനിടയില്‍ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ കാസര്‍കോട്‌ നുള്ളിപ്പാടി പെട്രോള്‍ പമ്പിന്‌ സമീപം തീ വച്ച്‌ നശിപ്പിക്കപ്പെട്ട മരുതി ഒമ്‌നി വാന്‍ അഗ്നിശമന സേന തീ അണയ്‌ക്കുന്നു
സച്ചിന്‍ എന്ന പ്രതിഭാസം
  സച്ചിന്‍ എന്ന പ്രതിഭാസം
രാജ്യാന്തര ക്രിക്കറ്റില്‍ രണ്ടു ദശകങ്ങള്‍ പിന്നിടുന്ന സച്ചിന്റെ മണ്ണുകൊണ്ടുള്ള ശില്‍പ്പം പുരി ബീച്ചില്‍.
ആകാശക്കാഴ്ച
  ആകാശക്കാഴ്ച
തുലാവര്‍ഷ മഴ പെയ്തിറങ്ങുമ്പോള്‍ ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് മഴവില്‍ കാഴ്ച ദൃശ്യമായപ്പോള്‍. ഉദുമ എരോലില്‍ നിന്നുള്ള കാഴ്ച
Photo : Umras Uduma
അതിര്‍ത്തിയെല്ലാം ഓക്കെയാണ്
  അതിര്‍ത്തിയെല്ലാം ഓക്കെയാണ്
ഓഷ്യാനസ് ഗ്രൂപ്പിന്റെ കാസര്‍കോട്ടെ ആദ്യത്തെ ലക്ഷ്വറി അപ്പാര്‍ട്ട് മെന്റായ ഓഷ്യാനസ് ഹാര്‍മണിയുടെ ലോഞിംഗ് വേളയില്‍ ലഫ്റ്റനന്റ് കേണല്‍ പത്മശ്രീ ഭരത് മോഹന്‍ ലാലും എം.പി, പി കരുണാകരനും കുശല സംഭാഷണത്തില്‍.
Photo : Achu Kasaragod
പുള്ളിക്ക്‌ വേദന
  പുള്ളിക്ക്‌ വേദന
കേബിള്‍ കുടുങ്ങിയതിനെ തുടര്‍ന്ന്‌ ഇടതുകാല്‍ മുറിച്ച മാറ്റപ്പെട്ട പുള്ളിമാന്‍ കാസര്‍കോട്‌ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസില്‍
കടലിന്റെ മക്കള്‍
  കടലിന്റെ മക്കള്‍
തൈക്കടപ്പുറത്ത്‌ കടലാമ സംരക്ഷണത്തിന്‌ നേതൃത്വം നല്‍കുന്ന നെയ്‌തല്‍ ഈ വര്‍ഷം വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ കാഞ്ഞങ്ങാട്‌ റെയ്‌ഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസറും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ കടലിറക്കുന്നു.
Photo : Vandees
ശാസ്‌ത്രബോധം
  ശാസ്‌ത്രബോധം
ജനങ്ങളില്‍ ശാസ്‌ത്രബോധവും ശാസ്‌ത്ര താല്‍പര്യവും വളര്‍ത്തുന്നതിന്‌ കേരള ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശാസ്‌ത്രവണ്ടിക്ക്‌ ചെറുവത്തൂരില്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
കടലിന്റെ ആര്‍ത്തി
  കടലിന്റെ ആര്‍ത്തി
കടല്‍ക്ഷോഭം രൂക്ഷമായ കാഞ്ഞങ്ങാട്‌ കടപ്പുറത്ത്‌ കര കടലെടുത്ത നിലയില്‍. ഈ ഭാഗങ്ങളില്‍ 150 തെങ്ങുകള്‍ കടപുഴകി
കൈകളിലേറി അത്ഭുതക്കുട്ടി
  കൈകളിലേറി അത്ഭുതക്കുട്ടി
കണ്ണൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച എ.പി.അബ്‌ദുല്ലക്കുട്ടിക്ക്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം
നഗരത്തിലൊരു കാളപ്പോര്‌
  നഗരത്തിലൊരു കാളപ്പോര്‌
തിങ്കളാഴ്‌ച്ച രാത്രി കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ തുലാവര്‍ഷം കനത്തു പെയ്യുമ്പോള്‍ പോരടിക്കുന്ന കാളകള്‍
Photo : Shabari Insight
തളള്‌ തളള്‌ ഓട്ടോ വണ്ടി...
  തളള്‌ തളള്‌ ഓട്ടോ വണ്ടി...
തിങ്കളാഴയ്‌ച വൈകുന്നേരം പെയ്‌ത ശക്‌തമായ മഴയില്‍ സ്റ്റാര്‍ട്ട്‌ ഓഫായിപ്പോയ ഓട്ടോറിക്ഷയെ തളളിക്കൊടുക്കുന്ന പോലീസ്‌. കാസര്‍കോട്‌ ബാങ്ക്‌ റോഡില്‍ നിന്നുളള ദൃശ്യം
Photo : Kumar Kasaragod
തിരുവാതിര രാവില്‍
  തിരുവാതിര രാവില്‍
ഭാരതീയ വിദ്യാനികേതന്‍ കാസര്‍കോട് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പരവനടുക്കത്ത് അരങ്ങേറിയ തിരുവാതിരക്കളി
ചന്ദ്രഗിരി തീരത്തെ മന്ത്രിച്ചിരി
  ചന്ദ്രഗിരി തീരത്തെ മന്ത്രിച്ചിരി
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളാ പോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളാ നദീജല മാലിന്യ പരിശോധന യാത്ര ഉദ്‌ഘാടനം ചെയ്യാന്‍കാസര്‍കോട് ചന്ദ്രഗിരി പുഴക്കരയില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എത്തിയപ്പോള്‍
Photo : Achu Kasaragod
വിനോദം വിജ്ഞാനം
  വിനോദം വിജ്ഞാനം
കാസര്‍കോട്‌ കെ.എസ്‌.അബ്‌ദുല്ല ഇംഗ്ലീഷ്‌ മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി റിയ ട്രാവല്‍സ് സംഘടിപ്പിച്ച ആകാശയാത്രയ്ക്ക്‌ മുമ്പ് വിദ്യാര്‍ത്ഥികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍
ആശ്വസിപ്പിക്കാന്‍
  ആശ്വസിപ്പിക്കാന്‍
കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പെര്‍ള നാളക്ക പുതുകൊളളി ഹൗസില്‍ ഹസൈനാറിന്റെ മകന്‍ ജബ്ബാറിന്റെ വീട്ടിലെത്തിയ എ.ഐ.സി.സി സെക്രട്ടറി ഷാഹിദാ കമാല്‍.
Photo : Harshad Vorkady
സ'മരം' വന്നപ്പോള്‍
  സ'മരം' വന്നപ്പോള്‍
ബേവിഞ്ച അബ്ദുല്‍ റഹിമാന്‍ സത്യാഗ്രഹ സമര പന്തലില്‍ മരം മുറിഞ്ഞ്‌ വീണപ്പോള്‍
Photo : Achu Kasaragod
തീയണക്കാന്‍
  തീയണക്കാന്‍
കേളുഗുഡ്‌ഡെയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തീപിടിച്ചതിനെ തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സ്‌ തീയണക്കുന്നു
Photo : Kumar Kasaragod
വയറു നിറയ്ക്കാന്‍ വംശനാശം
  വയറു നിറയ്ക്കാന്‍ വംശനാശം
കാസര്‍കോട്‌ മിലന്‍ തിയേറ്ററിന്‌ സമീപം വംശനാശം നേരിടുന്ന ആമകളെ നാടോടി സംഘങ്ങള്‍ ചുട്ട്‌കൊന്ന നിലയില്‍
Photo : Kumar Kasaragod
ഒച്ച വെക്കാത്ത സൈറണ്‍
  ഒച്ച വെക്കാത്ത സൈറണ്‍
കവര്‍ച്ചാ ശ്രമം നടന്ന മൊഗ്രാല്‍ പുത്തൂര്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ കവര്‍ച്ചക്കാര്‍ തകര്‍ത്തെറിഞ്ഞ സൈറണില്‍ വിരലടയാളം പരിശേധിക്കുന്ന വിരലടയാള വിദഗ്ധന്‍ അടൂര്‍ സുരേന്ദ്രന്‍
Photo : Achu Kasaragod
ദേവന്റെ വഴിയെ
  ദേവന്റെ വഴിയെ
കാര്‍ത്തിക ദീപോല്‍സവത്തിന്റെ ഭാഗമായി കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് ഒരുക്കുന്ന ഗുര്‍ജ്ജ്
Photo : Achu Kasaragod
ചക്രങ്ങള്‍ക്കിടയിലെ പാചകം
  ചക്രങ്ങള്‍ക്കിടയിലെ പാചകം
കാസര്‍കോട് നുള്ളിപ്പാടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ പാചകം ചെയ്യുന്ന അന്യസംസ്ഥാന ലോറി ജീവനക്കാര്‍
Photo : Achu Kasaragod
  "ബൈക്കും പോലീസും"
കാസര്‍കോട്‌ അണങ്കൂരില്‍ വെള്ളിയാഴ്‌ച്ച രാത്രി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഉപേക്ഷിക്കപ്പെട്ട ബൈക്ക്‌ സ്‌റ്റേഷനിലേക്ക്‌ എത്തിക്കാനുള്ള പോലീസിന്റെ കഠിന ശ്രമം.
Photo : zubair pallickal
തീവെപ്പ്‌
  തീവെപ്പ്‌
സി.പി.എം ചെങ്കള ലോക്കല്‍ കമ്മിറ്റി അംഗം അബ്ദുല്‍ റഹ്മാന്‍ ധന്യവാദിന്റെ ക്വാട്ടഴ്‌സിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക്‌ തീവെച്ച്‌ നശിപ്പിച്ച നിലയില്‍
Photo : Zubair Pallickal
'നന്മയിലേക്കൊരു വര'
  'നന്മയിലേക്കൊരു വര'
കലാകാരന്മാരുടെ ദേശീയ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ടിസ്റ്റ് (നന്മ)യുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ കളക്ടറേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ശേഷം കാസര്‍കോട് വാര്‍ത്താ ചീഫ് എഡിറ്റര്‍ പ്രൊഫ. എം.എ റഹ്മാന്‍ ചിത്ര രചന നടത്തുന്നു.
പത്താമുദയം
  പത്താമുദയം
ഉദിനൂര്‍ തടിയന്‍കൊവ്വല്‍ കാലിച്ചാന്‍ ദേവസ്ഥാനത്ത്‌ കെട്ടിയാടിയ കാലിച്ചാന്‍ തെയ്യം
'കോടികളുടെ മുതല്‍'
  'കോടികളുടെ മുതല്‍'
ഉദുമ രഞ്‌ജീസ്‌ ഓഡിറ്റോറിയത്തില്‍ കൂടു കൂട്ടിയ വെള്ളി മൂങ്ങയെ ഉടമ കേവീസ്‌ ബാലക്യഷ്‌ണന്‍ ഹൊസ്‌ദുര്‍ഗ്‌ റെഞ്ച്‌ ഓഫീസ്‌ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുന്നു
ലാത്തിയടിയും തൊഴുകയ്യും
  ലാത്തിയടിയും തൊഴുകയ്യും
യൂത്ത് ലീഗ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ ലാത്തി വീശുന്ന പോലീസുകാര്‍ക്ക് മുന്നില്‍ തൊഴുകയ്യോടെ നില്‍ക്കുന്ന പ്രവര്‍ത്തകന്‍
Photo : Zubair Pallickal
അപകടം
  അപകടം
ചെമ്മനാട്ടെ അഫീഫിന്റെ മരണത്തിനിടയാക്കിയ തൃശൂര്‍ ഒല്ലൂറിലുണ്ടായ കാര്‍ അപകടം.
ലഹരിക്കെതിരെ ജാലവിദ്യ
  ലഹരിക്കെതിരെ ജാലവിദ്യ
സംസ്ഥാന എക്‌സൈസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മദ്യത്തിനും മയക്കു മരുന്നിനുമെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട്ട്‌ പ്രശസ്‌ത മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാട്‌ ജാലവിദ്യ അവതരിപ്പിക്കുന്നു
അതിഥി
  അതിഥി
തൈകടപ്പുറം ആമ സംരക്ഷണ കേന്ദ്രത്തിലെത്തിയ അപൂര്‍വ്വ ഇനം കടലാമ. ചുവന്ന ചെവിയന്‍ ആമ (റെഡ് ഇയേര്‍ഡ് സ്ലൈഡര്‍) എന്നറിയപ്പെടുന്ന ഇവ അപകടകാരികളാണ്.
പറക്കും അല്‍ഭുതം
  പറക്കും അല്‍ഭുതം
ത്യക്കരിപ്പൂര്‍ ഈയ്യക്കാട്ടെ അംഗവന്‍വാടിക്ക്‌ സമീപം നാട്ടുകാര്‍ കണ്ടെത്തിയ അപൂര്‍വ്വ ഇനം ഷഡ്‌പദങ്ങള്‍
'ഫൈബര്‍ ഫയര്‍'
  'ഫൈബര്‍ ഫയര്‍'
മധൂര്‍ കൊല്ലങ്കാനത്ത്‌ തീ പിടിച്ച ഫൈബര്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീയണയ്‌ക്കാന്‍ പരിശ്രമിക്കുന്ന അഗ്നിശമനസേനാംഗങ്ങള്‍
Photo : Achu Kasaragod
കനലെരിഞ്ഞതിന്റെ ഉറവിടം തേടി
  കനലെരിഞ്ഞതിന്റെ ഉറവിടം തേടി
കാസര്‍കോട്‌ കലക്‌ടറേറ്റില്‍ തീപിടുത്തത്തെ തുടര്‍ന്ന്‌ പരിശോധന നടത്തുന്ന ഫോറന്‍സിക്‌ ഉദ്യോഗസ്ഥര്‍
Photo : Achu Kasaragod
അമ്മത്തൊട്ടില്‍ ഒരുങ്ങുന്നു
  അമ്മത്തൊട്ടില്‍ ഒരുങ്ങുന്നു
കാസര്‍കോട്‌ ജനറല്‍ ആശുപത്രിക്ക്‌ മുന്നില്‍ റോഡിനോട്‌ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന അമ്മത്തൊട്ടിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
Photo : Zubair Pallickal
കത്തിയ കളക്ടറേറ്റില്‍ കിട്ടിയ ലാഭം
  കത്തിയ കളക്ടറേറ്റില്‍ കിട്ടിയ ലാഭം
കാസര്‍കോട് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലുണ്ടായ തീ പിടുത്തത്തില്‍ തകരാര്‍ സംഭവിച്ച ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നു.
Photo : Achu Kasaragod
പൊയ്ക്കാല്‍ അഭ്യാസം...
  പൊയ്ക്കാല്‍ അഭ്യാസം...
പ്രകൃതിദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് പൊയ്ക്കാല്‍ അഭ്യാസത്തിലൂടെ അന്നം തേടുന്ന ആന്ധ്ര തൃപതി സ്വദേശി അര്‍ജുന ചെറുവത്തൂരില്‍ പൊയ്ക്കാല്‍ അഭ്യാസം നടത്തുന്നു.
മത്സരച്ചിരി
  മത്സരച്ചിരി
കണ്ണൂരില്‍ ഒരു പരിപാടിക്കെത്തിയ കായികതാരം പി.ടി. ഉഷയുമായി കണ്ണൂരിലെ യു.ഡി.എഫ്‌.സ്ഥാനാര്‍ഥി എ.പി. അബ്‌ദുല്ലക്കുട്ടി കുശലാന്വേഷണം നടത്തുന്നു
അഭിവാദ്യങ്ങള്‍
  അഭിവാദ്യങ്ങള്‍
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ചന്ദ്രിക ബ്യൂറോ ചീഫുമായ റഹ്‌മാന്‍ തായലങ്ങാടിയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മറ്റി നടത്തിയ S P ഓഫീസ്‌ മാര്‍ച്ചിന്‌ കാസര്‍കോട്‌ മുന്‍സിപ്പല്‍ മുസ്ലിം ലീഗ്‌ നേതാക്കള്‍ വിദ്യാനഗറില്‍ അഭിവാദ്യം ചെയ്യുന്നു
Photo : Dinesh Insight
പ്രതിഷേധ കോലങ്ങള്‍
  പ്രതിഷേധ കോലങ്ങള്‍
ചേറ്റുകുണ്ട്‌ റെയില്‍വേ ഗേറ്റ്‌ അടച്ചിട്ടതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രതിഷധ ബോര്‍ഡുകള്‍
Photo : Vandees
കത്തുന്ന പ്രതിഷേധം
  കത്തുന്ന പ്രതിഷേധം
ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ട്‌ ഇറക്കുമതി ചെയ്യുന്നതില്‍ ജില്ലാ കലക്ടര്‍ കൂട്ട്‌ നില്‍ക്കുന്നതായി ആരോപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണില്‍ കലക്ടറുടെ കോലം കത്തിക്കുന്നു.
പഴായ പങ്ക
  പഴായ പങ്ക
കാസര്‍കോട്‌ പുലിക്കുന്ന്‌ പഴയ എസ്‌.പി. ഓഫീസ്‌ കെട്ടിടത്തില്‍ ഹെഡ്കോണ്‍സ്റ്റബളിന്റെ തലയിലേക്ക്‌ തകര്‍ന്ന്‌ വീണ ഫാന്‍
Photo : Achu Kasaragod
കരള്‍ പിളരും കാഴ്‌ച്ച
  കരള്‍ പിളരും കാഴ്‌ച്ച
എരുതുംകടവ്‌ ഊജങ്കോട്‌ ബാരിക്കാട്‌ പുഴയില്‍ മുങ്ങി മരിച്ച മൂന്ന്‌ ആണ്‍മക്കളുടെയും സഹോദരന്റെ മകന്റെയും മൃതദേഹം കണ്ട്‌ പൊട്ടിക്കരയുന്ന പിതാവ്‌ നാരായണന്‍.
Photo : Achu Kasaragod
നന്മയുടെ വെളിച്ചം
  നന്മയുടെ വെളിച്ചം
നന്മയുടെ വെളിച്ചവുമായി വീണ്ടും ദീപാവലി. പൂത്തിരിയും മത്താപ്പൂവും കമ്പിത്തിരികളുമായി കുട്ടികളും തെളിവെളിച്ചത്തിന്റെ ചെരാതുകളുമായി മുതിര്‍ന്നവും ഒരുങ്ങിക്കഴിഞ്ഞു.
റിലീസ് പടം
  റിലീസ് പടം
27 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പഴശ്ശിരാജ കാസര്‍കോട് റിലീസ് പ്രദര്‍ശനത്തിനെത്തിയപ്പോള്‍.
Photo : zubair Pallickal
കുശലാന്വേഷണം...
  കുശലാന്വേഷണം...
കാസര്‍കോട് നടക്കുന്ന സംസ്ഥാന കേരളോല്‍സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ സ്പോര്‍ട്സ് മന്ത്രി എം വിജയ കുമാര്‍ സി.ടി അഹമ്മദ് അലി എം.എല്‍.എയുമായി ആശയ വിനിമയം നടത്തുന്നു. സമീപം നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്റാഹിം.
Photo : Achu Kasaragod
ഓര്‍മകള്‍ക്ക് മരണമില്ല...:
  ഓര്‍മകള്‍ക്ക് മരണമില്ല...:
ഒരു കാലത്ത് കാസര്‍കോട് നഗരത്തിലെ ഏറ്റവും മികച്ച സിനിമാ തിയ്യറ്ററായിരുന്ന മിലന്‍ ഓര്‍മകളിലേക്ക്. ഒരിക്കലും മറക്കാനാവാത്ത നിരവധി മനോഹര ചിത്രങ്ങള്‍, നീണ്ട ക്യൂവില്‍ തിങ്ങിഞെരുങ്ങിയും ബ്ളാക്കിലും ടിക്കറ്റെടുത്ത് കണ്ടത് ഇന്നലെയെന്ന പോലെ മനസ്സില്‍ ഒടിയെത്തുന്നു, അല്ലേ?
Photo : Faisal salih
അന്വേഷണം കടലോളം...
  അന്വേഷണം കടലോളം...
ബേക്കല്‍ കോട്ട ഹനുമാന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നതിന്റെ ഭാഗമായുള്ള അന്വേഷണത്തില്‍ പോലീസ് നായയെ കൊണ്ട് കടല്‍ക്കരയില്‍ പരിശോധന നടത്തന്നു.
Photo : Vandees
അപകടം...
  അപകടം...
കാസര്‍കോട്‌ കറന്തക്കാട്‌ സ്വകാര്യ ആശുപത്രിക്ക്‌ സമീപം മറ്റൊരു ലോറിക്ക്‌ പിറകില്‍ ഇടിച്ചു തകര്‍ന്ന മത്സ്യം കയറ്റിയ മിനിലോറി. അപകടം വരുത്തിയ ലോറി നിര്‍ത്താതെ ഓടിച്ചുപോയി.
Photo : zubair pallickal
പെരുമ്പാമ്പ്....
  പെരുമ്പാമ്പ്....
തളങ്കരയില്‍ ദീനാര്‍ ബോയ്സ് പ്രവര്‍ത്തകര്‍ പെരുമ്പാമ്പിനെ പിടികൂടിയപ്പോള്‍
ഗുരുവിന്റെ ആശീര്‍വാദം.........
  ഗുരുവിന്റെ ആശീര്‍വാദം.........
ഗുരുവും ശിഷ്യനും തമ്മിലാണ്‌ കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏററുമുട്ടുന്നത്‌. രണ്ട്‌ തവണ അബ്‌ദുല്ലക്കുട്ടിയെ പാര്‍ലിമെന്റിലേക്കെത്തിക്കാന്‍ കരുക്കള്‍ നീക്കിയത്‌ എം.വി.ജയരാജനാണ്‌. അബ്‌ദുല്ലക്കുട്ടിയും ജയരാജനും കണ്ണൂരില്‍ ഒരു ചാനലിന്റെ തെരഞ്ഞെടുപ്പ്‌ പരിപാടിയില്‍ കണ്ടു മുട്ടിയപ്പോള്‍
കൈവിടരുത്‌
  കൈവിടരുത്‌
ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി എ.പി.അബ്ദുല്ല കുട്ടി കന്യാസ്‌ത്രീകളോട്‌ വോട്ട്‌ അഭ്യര്‍ത്ഥിക്കുന്നു.
കരയെടുക്കുന്ന കടല്‍
  കരയെടുക്കുന്ന കടല്‍
ഉദുമ കൊവ്വല്‍ ബീച്ച്‌ കടപ്പുറത്തുണ്ടായ കടലാക്രമണ ദൃശ്യം.
Photo : Vandees
രക്ഷ
  രക്ഷ
കാസര്‍കോട് കളക്ട്രേറ്റ് ഉപരോധത്തിനിടെ അതുവഴി കോടതിയില്‍ ഹാജറാകാന്‍ പോകുകയായിരുന്ന കുണ്ടാര്‍ ബാലന്‍ വധക്കേസിലെ പ്രതി കുമാരനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചപ്പോള്‍ പോലീസ് രക്ഷപ്പെടുത്തുന്നു.
Photo : Achu Kasaragod
ആദരിക്കല്‍............
  ആദരിക്കല്‍............
താജുല്‍ഉലമയെ ആദരിക്കുന്ന ചടങ്ങില്‍ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാരും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ആദരവിന്റെ സ്ഥാനവസ്‌ത്രം അണിയിക്കുന്നു
അടി തെറ്റിയാല്‍
  അടി തെറ്റിയാല്‍
കാസര്‍കോട്‌ എ.ആര്‍.ക്യാമ്പില്‍ ശനിയാഴ്‌ച ആരംഭിച്ച ജില്ലാ പോലീസ്‌ കായികമേളയില്‍ നിന്ന്‌
Photo : Achu Kasaragod
നിരാഹാര സമാപനം....
  നിരാഹാര സമാപനം....
റിയാനയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജനകീയ നീതിവേദിയുടെ ആഭിമുഖ്യത്തില്‍ റിയാനയുടെ മാതാവ് ഫൗസിയ നടത്തിവരുന്ന അനിശ്ചിത കാല സത്യഗ്രഹ സമരത്തിന്റെ ഭാഗമായി നടന്ന നിരാഹാര സമരത്തിന്റെ സമാപനം പത്ര പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍ നാരങ്ങ നീര് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു.
Photo : Achu Kasaragod
അവാര്‍ഡ്‌ ദാനം
  അവാര്‍ഡ്‌ ദാനം
മികച്ച സംസ്ഥാനത്തിന്‌ ഐ.ബി.എന്‍.ടി.വി.ചാനല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ ലോക്‌സഭാ പ്രീക്കര്‍ മീരകുമാറില്‍ നിന്ന്‌ ദല്‍ഹിയില്‍ മന്ത്രി സി.ദിവാകരന്‍ സ്വീകരിക്കുന്നു
ദുരന്തം ബാക്കിവെച്ചത്‌
  ദുരന്തം ബാക്കിവെച്ചത്‌
പെരിയാട്ടടുക്കത്ത്‌ വ്യാഴാഴ്‌ച വൈകിട്ട്‌ മിനിലോറിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട ബൈക്ക്‌ പാടേ തകര്‍ന്ന നിലയില്‍. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട്‌ പേര്‍ മരിച്ചു.
പെരുന്വാമ്പ്‌ ......
  പെരുന്വാമ്പ്‌ ......
ഉദുമ പള്ളം വിക്‌ടറി ക്ലബ്ബ്‌ പരിസരത്ത്‌ നിന്നും ക്ലബ്ബ്‌ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന്‌ പിടികൂടിയ പെരുന്വാമ്പ്‌
മറക്കാനാവാതെ.......
  മറക്കാനാവാതെ.......
മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.പി.യുമായിരുന്ന എം.രാമണ്ണറായിയുടെ മ്യതദേഹം എ.കെ.ജി.സെന്ററില്‍ പൊതുദര്‍ശനത്തിന്‌ വെച്ചപ്പോള്‍ പി.രാഘവന്‍ റീത്ത്‌ സമര്‍പ്പിക്കുന്നു
Photo : Kumar Kasaragod
വിസ്‌മയ കാഴ്‌ച
  വിസ്‌മയ കാഴ്‌ച
ആന്നല്‍സ്‌ സ്‌പോര്‍ട്‌സ്‌ ആന്റ്‌ ലഷര്‍ മാനേജ്‌മെന്റ്‌ ഇന്ത്യ കാസര്‍കോട്‌ മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച മെഹന്തി ഉത്സവത്തില്‍ നിന്ന്‌........
Photo : Achu Kasaragod
ഒന്നാമന്‍.......
  ഒന്നാമന്‍.......
യുഎഇ തലസ്ഥാനമായ അബുദാബിയില്‍ നടന്ന അറേബ്യന്‍ കുതിരയോട്ട മത്സരത്തില്‍ ജേതാവായ കുതിര
ജന ശ്രീ...........
  ജന ശ്രീ...........
കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്റില്‍ ജനശ്രീ സുസ്ഥിര വികസ യാത്ര ഉദ്‌ഘാട ചടങ്ങില്‍ എത്തിയ പര്‍ദ്ദയണിഞ്ഞ ജനശ്രീ പ്രവര്‍ത്തകര്‍
Photo : Achu Kasaragod
കണ്ണീര്‍ തടാകം...
  കണ്ണീര്‍ തടാകം...
തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്ന ഇന്ത്യന്‍ നേവി സംഘം
സന്ദര്‍ശനം...........
  സന്ദര്‍ശനം...........
പെരുന്നാള്‍ തലേന്ന് കാസര്‍കോട്ട് നടന്ന പോലീസ് അക്രമത്തില്‍ പരിക്കേറ്റ് വീട്ടില്‍ കഴിയുന്ന ചന്ദ്രിക ബ്യൂറോ ചീഫ് റഹ്മാന്‍ തായലങ്ങാടിയെ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിടന്റ് കെ.സി രാജഗോപാല്‍ സന്ദര്‍ശിച്ചപ്പോള്‍
ആദ്യാക്ഷരം കുറിക്കല്‍...
  ആദ്യാക്ഷരം കുറിക്കല്‍...
വിദ്യാരംഭത്തിന്റെ ഭാഗമായി കാസര്‍കോട് കൊറക്കോട് ആര്യകാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ കുട്ടിയെ എഴുത്തിനിരുത്തുന്നു.
Photo : Achu Kasaragod
ആശ്വസിപ്പിക്കാന്‍...
  ആശ്വസിപ്പിക്കാന്‍...
പോലീസ് ആക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ചന്ദ്രിക ബ്യൂറോ ചീഫുമായ റഹ്മാന്‍ തായലങ്ങാടിയെ സന്ദര്‍ശിക്കാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എത്തിയപ്പോള്‍
Photo : Achu Kasaragod
പ്രതിഷേധം നിറക്കൂട്ടിലൂടെ..
  പ്രതിഷേധം നിറക്കൂട്ടിലൂടെ..
ആസിയാന്‍ കരാറിനെതിരെ സി.പി.എം ഒക്ടോബര്‍ രണ്ടിന്‌ സി.പി.എം നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ ഉദുമ ബ്ളോക്ക് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ഉദുമ ബസാറില്‍ സംഘടിപ്പിച്ച തെരുവോര ചിത്രരചന
തങ്കച്ചിരി....
  തങ്കച്ചിരി....
കാസര്‍കോട് സംഘര്‍ഷത്തിനിടെ പോലീസിന്റെ അക്രമത്തില്‍ പരിക്കേറ്റ് തളങ്കര മാലിക്ദീനാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ചന്ദ്രിക ബ്യൂറോചീഫ് റഹ്മാന്‍ തായലങ്ങാടിയില്‍ നിന്നും ഐ.ജി, ടോമിന്‍ ജെ തച്ചങ്കരി മൊഴിയെടുക്കുന്നു
Photo : Zubair Pallickal
സന്ദര്‍ശനം...
  സന്ദര്‍ശനം...
കാസര്‍കോട്ടുണ്ടായ സംഘര്‍ഷത്തില്‍ പോലീസ്‌ അക്രമത്തില്‍ പരിക്കേറ്റ്‌ തളങ്കര മാലിക്‌ ദിനാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രിക ബ്യൂറോ ചീഫ്‌ റഹ്മാന്‍ തായലങ്ങാടിയെ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ സന്ദര്‍ശിക്കുന്നു.
Photo : Zubair Pallickal
പ്രകടനം
  പ്രകടനം
കാസര്‍കോട്ട് സംഘര്‍ഷത്തിനിടയില്‍ പത്ര പ്രവര്‍ത്തകരെയും നിരപരാധികളെയും തല്ലിച്ചതച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നഗരത്തില്‍ നടത്തിയ പ്രകടനം
Photo : Achu Kasaragod
പടരുന്ന പ്രതിഷേധം...
  പടരുന്ന പ്രതിഷേധം...
കാസര്‍കോട്‌ സംഘര്‍ഷത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ്‌ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച്‌ പ്രസ്സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌.
Photo : Achu Kasaragod
ഈദ് ഗാഹ്...
  ഈദ് ഗാഹ്...
മംഗലാപുരം നഗരത്തിലെ ഈദ് ഗാഹില്‍ നടന്ന പെരുന്നാള്‍ നമസ്ക്കാരം
Photo : Dayanand Kukkaje
ഈദ് മെഹന്ദി....
  ഈദ് മെഹന്ദി....
മുപ്പത് ദിവസത്തെ നോമ്പ് കാലത്തിന് ശേഷം വന്നണഞ്ഞ ചെറിയ പെരുന്നാള്‍ സുദിനത്തില്‍ മൈലാഞ്ചിയിട്ട് അണിഞ്ഞൊരുങ്ങുന്ന കുട്ടികള്‍. കാഞ്ഞങ്ങാട് കുളിയങ്കാലില്‍ നിന്നുള്ള ദൃശ്യം
Photo : Ashraf Kuliyankal
 വ്രതശുദ്ധിയുടെ രാപ്പകലുകള്‍ക്ക് വിട
  വ്രതശുദ്ധിയുടെ രാപ്പകലുകള്‍ക്ക് വിട
റംസാനിലെ വ്രതശുദ്ധിയുടെ രാപ്പകലുകള്‍ക്ക് വിടനല്‍കി ചെറിയ പെരുന്നാള്‍ വന്നെത്തി. വിശ്വാസികളുടെ ഗൃഹങ്ങളും പള്ളികളും 'അല്ലാഹു അക്ബര്‍' ധ്വനികളാല്‍ മുഖരിതമാവും. ഭൗതികസുഖങ്ങളും അന്നപാനീയങ്ങളും വെടിഞ്ഞ് ഒരു മാസം പ്രാര്‍ത്ഥനാനിര്‍ഭരമായി കഴിഞ്ഞ വിശ്വാസികള്‍ക്കുള്ള ആഘോഷമാണ് ചെറിയ പെരുന്നാള്‍.
അല്ലാഹു അക്‌ബര്‍.. അല്ലാഹു അക്‌ബര്‍
  അല്ലാഹു അക്‌ബര്‍.. അല്ലാഹു അക്‌ബര്‍
ഞായറാഴ്‌ച രാവിലെ ദുബൈ കറാമ മസ്‌ജിദില്‍ നടന്ന ചെറിയ പെരുന്നാള്‍ നിസ്ക്കാരം.
പെരുന്നാള്‍ തിരക്ക്‌...
  പെരുന്നാള്‍ തിരക്ക്‌...
കാസര്‍കോട്‌ നഗരം പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പുമുട്ടിയപ്പോള്‍
Photo : Achu Kasaragod
നവരാത്രി പൂജ...
  നവരാത്രി പൂജ...
കാസര്‍കോട് കൊറക്കോട് ശ്രീ ആര്യ കാര്‍ത്ത്യായനി മഹാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ച് നടന്ന ചണ്ഡികാ ഹോമ പൂര്‍ണ്ണാഹൂതി
Photo : Kumar Kasaragod
കടലിലെ കാവല്‍
  കടലിലെ കാവല്‍
മുംബൈയില്‍ നിന്ന്‌ നീററിലിറക്കിയ ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎന്‍എസ്‌ കൊച്ചി
സൃഷ്ടാവിന് മുന്നില്‍...
  സൃഷ്ടാവിന് മുന്നില്‍...
റമദാനിലെ അവസാന വെള്ളിയാഴ്ച തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദില്‍ നിസ്ക്കരിക്കുന്ന വിശ്വാസികള്‍
Photo : Achu Kasaragod
അതിഥി
  അതിഥി
പൂച്ചെടിയുടെ ചുവപ്പന്‍ ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന കുഞ്ഞു പുല്‍ച്ചാടി
Photo : Achu Kasaragod
'എസ്‌' ആകൃതിയില്‍ !!
  'എസ്‌' ആകൃതിയില്‍ !!
ചട്ടഞ്ചാല്‍ സ്‌പോര്‍ട്ടിംഗ്‌ ക്ലബിനു സമീപം കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടാനുളള ശ്രമം.
Photo : Achu Kasaragod
സ്‌നേഹിക്ക ഭൂമിയെ...
  സ്‌നേഹിക്ക ഭൂമിയെ...
ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി കാനാട്‌ എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച ഭൂ സംരക്ഷണപ്രതിജ്ഞയില്‍ നിന്ന്‌...
വീരനായകനായി വീണ്ടും
  വീരനായകനായി വീണ്ടും
ബാഗ്‌ദാദില്‍ വച്ച്‌ അമേരിക്കയുടെ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ഡബ്ലിയു ബുഷിനു നേരെ ഷൂ വലിച്ചെറിഞ്ഞ്‌ പ്രതിഷേധിച്ച പത്രപ്രവര്‍ത്തകന്‍ മുന്‍താസിര്‍ അല്‍ സെയ്‌ദി ജയില്‍മോചിതനായ ഉടന്‍ ഇറാക്കില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു. വാര്‍ത്താ സമ്മേളനത്തില്‍ തന്റെ പ്രവര്‍ത്തിയെ ശക്തിയുക്തം ന്യായീകരിച്ച സെയ്‌ദി തന്റെ പ്രവര്‍ത്തി ഇറാക്കിനെ ചിവിട്ടിയരച്ച സാമ്രാജ്യത്വ ധാര്‍ഷ്ട്യത്തിനെതിരെയുളള സമരമുറയായിരുന്നെന്ന്‌ പറഞ്ഞു.
നായകന്‍
  നായകന്‍
കൊളംബോയില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കററ്‌ ടൂര്‍ണമെന്റില്‍ സെഞ്ചുറിയിലൂടെ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സച്ചിന്റെയും ഹര്‍ഭജന്റെയും മികവിലാണ്‌ ഇന്ത്യ വിജയിച്ചത്‌.
ഇരുളുന്ന യാത്രകള്‍
  ഇരുളുന്ന യാത്രകള്‍
പെരിയാട്ടടുക്കത്ത്‌ നാലു വയസുകാരിയുടെയും അമ്മാവന്റെയും മരണത്തിനിടയാക്കിയ അപകടം. പെരുകുന്ന റോഡപകടങ്ങള്‍ യാത്രകളെ ഭീതിയിലാഴ്‌ത്തുകയാണ്‌.
Photo : Rajesh Mangad
ശത്രുതയിലും കൃത്രിമം
  ശത്രുതയിലും കൃത്രിമം
വാഗാ അതിര്‍ത്തിയില്‍ പ്രതിദിന പതാക താഴ്‌ത്തല്‍ ചടങ്ങിനിടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ജവാന്മാര്‍ നേര്‍ക്കുനേര്‍. പാക്കിസ്ഥാന്‍ അതിര്‍ത്തി രക്ഷാ സേനയായ റേഞ്ചേഴ്‌സ്‌ ജവാന്മാരുടെ റോക്കററാക്രമണത്തോടെ പഞ്ചാബ്‌ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്‌.
കൂള്‍ കണ്ണന്‍
  കൂള്‍ കണ്ണന്‍
ശോഭയാത്രയ്‌ക്കെത്തിയ ഉണ്ണിക്കണ്ണന്റെ കൈയില്‍ വെണ്ണയ്‌ക്ക്‌ പകരം ഐസ്‌ക്രീം സ്ഥാനംപിടിച്ചപ്പോള്‍.. മംഗലാപുരത്ത്‌ നിന്ന്‌
Photo : Dayanad Kukkaje
അമ്പാടിയില്‍ ചെന്നാലെന്നപോലെ...
  അമ്പാടിയില്‍ ചെന്നാലെന്നപോലെ...
അഷ്ടമിരോഹിണി ദിനത്തില്‍ മംഗലാപുരത്ത്‌ ശോഭായാത്രയ്‌ക്കെത്തിയ ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും
കാത്തുനില്‌പൂ ദൂരെ ദൂരെ...
  കാത്തുനില്‌പൂ ദൂരെ ദൂരെ...
പ്രോക്‌സിമാ സെന്റൗറി ഗാലക്‌സിയില്‍ ഉള്‍പ്പെടുന്ന നക്ഷത്രജാലങ്ങളെ ഹബിള്‍ സ്‌പേയ്‌സ്‌ ടെലസ്‌കോപ്‌ ഉപയോഗിച്ച്‌ ശാസ്‌ത്രജ്ഞന്മാര്‍ പകര്‍ത്തിയപ്പോള്‍...
ചരിത്ര മുഹൂര്‍ത്തം
  ചരിത്ര മുഹൂര്‍ത്തം
ദുബയ്‌ മെട്രോയുടെ ഉദ്‌ഘാടന വേളയില്‍ യു.എ.ഇ. പ്രധാന മന്ത്രിയും ദുബയ്‌ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളടക്കമുള്ള ഉന്നത വ്യക്തികളോടൊപ്പം.
പ്രേ ററു ദീ
  പ്രേ ററു ദീ
യാക്കോബായ സുറിയാനി ചര്‍ച്ചിന്റെ ഹൊനാവര മിഷന്‍ അസിസ്ററന്റ് ബിഷപ്പായി മാര്‍ അന്തോണിയോസിനെ അഭിഷിക്തനാക്കുന്ന ചടങ്ങില്‍ കാതോലിക്കോസ് മാര്‍ ബസേലിയസ് തോമസ് മുഖ്യകാര്‍മികത്വം വഹിക്കുന്നു
ഇഞ്ചിക്കറി ഉഗ്രന്‍...
  ഇഞ്ചിക്കറി ഉഗ്രന്‍...
അവിട്ടം നാളില്‍ തൃക്കരിപ്പൂര്‍ ഇടയിലക്കാട്‌ നവോദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ വാനരന്മാര്‍ക്കായി ഓണസദ്യ ഒരുക്കിയപ്പോള്‍...
തിരികെ നീ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി..(ല്ല)
  തിരികെ നീ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി..(ല്ല)
ഹെലിക്കോപ്‌ററര്‍ തകര്‍ന്ന്‌ കാണാതായ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖര റെഡ്ഡിയ്‌ക്കായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രാര്‍ഥിക്കുന്നു
ന'ല്ലോണം'
  ന'ല്ലോണം'
വെളിയമ്പ്ര എല്‍.പി. സ്‌കൂളില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌
കേരളത്തിന്‌ മോഡല്‍
  കേരളത്തിന്‌ മോഡല്‍
മംഗലാപുരം-യശ്വന്ത്‌പൂര്‍ എക്‌സ്‌പ്രസ്‌ ട്രയിനിന്റെ ഉദ്‌ഘാടനത്തിന്‌ മംഗലാപുരത്ത്‌ രാഷ്ട്രീയം മറന്ന്‌ ഒരുമിച്ച നേതാക്കള്‍. വികസനകാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായ കാഴ്‌ചപ്പാട്‌ സ്വീകരിക്കുന്നത്‌ കേരളത്തിനും മാതൃകയാണ്‌.
മഴയും വഴിയും കുഴിയും
  മഴയും വഴിയും കുഴിയും
മഴക്കാലമായതോടെ താറുമാറായ അണങ്കൂര്‍-കാസര്‍കോട്‌ റോഡ്‌
'കൊല'ച്ചിരി
  'കൊല'ച്ചിരി
കാസര്‍കോട്‌ പ്രസ്‌ ക്ലബിലെ ഓണാഘോഷ പരിപാടിയില്‍ കമ്പവലി മത്സരത്തില്‍ വിജയികളായ അനില്‍ കണ്ണന്‍ ആന്റ്‌ ടീം സമ്മാനമായി കിട്ടിയ വാഴക്കുലയുമായി...
ഇക്കോ ഫ്രണ്ട്‌ലി
  ഇക്കോ ഫ്രണ്ട്‌ലി
അവശ്യസാധനങ്ങളുടെയും ഭക്ഷ്യവിഭവങ്ങളുടെയും വിലകള്‍ കുതിച്ചുയരുമ്പോള്‍ ചുരുങ്ങിയ ചെലവുളള ബദല്‍ കൃഷിരീതികള്‍ക്ക്‌ അന്വേഷണമേറുന്നു. പാതി വളര്‍ന്ന മരച്ചീനിച്ചെടികള്‍, കുററിക്കോലില്‍ നിന്ന്‌..
സുന്ദരി നീയും...
  സുന്ദരി നീയും...
2009 ലെ വിശ്വസുന്ദരിയായി മിസ്‌ വെനിസ്വേല സ്‌റെറഫാനിയ ഫെര്‍ണ്ടാണ്ടസ്‌ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍
വിട
  വിട
അഞ്ചാമത്തെ ടെസ്‌ററില്‍ ഓസ്‌ട്രേലിയയെ തോല്‌പിച്ച്‌ ആഷസ്‌ പരമ്പര നേടിയ ഇംഗ്ലീഷ്‌ ക്രിക്കററ്‌ ടീമിന്റെ ആഹ്ലാദം. ഇംഗ്ലീഷ്‌ താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫിന്റെ വിരമിക്കല്‍ ടെസ്‌ററ്‌ കൂടിയായിരുന്നു ഇത്‌.
വിനായക ചതുര്‍ത്ഥി
  വിനായക ചതുര്‍ത്ഥി
വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഒറീസയിലെ പുരി ബീച്ചില്‍ തീര്‍ത്ത ഗണേശരൂപം
പൂവെണ്‍മ
  പൂവെണ്‍മ
സുഗന്ധപ്പുതുമയുമായി വിരിഞ്ഞ സര്‍വസുഗന്ധിപ്പൂക്കള്‍...വെളളരിക്കുണ്ടില്‍ നിന്നുളള കാഴ്‌ച
കാത്തിരിപ്പിനൊടുവില്‍...
  കാത്തിരിപ്പിനൊടുവില്‍...
മന്ത്രിയായി ചുമതലയേററ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ കടന്നപ്പളളി രാമചന്ദ്രനെ സ്വീകരിച്ചാനയിക്കുന്നു. ദീര്‍ഘനാളത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുളള കടന്നപ്പളളി മന്ത്രിപദത്തില്‍ ആദ്യമാണ്‌.
ഇതാകണം പോലീസ്‌...:
  ഇതാകണം പോലീസ്‌...:
മാന്യമായ പെരുമാറ്റം കൊണ്ടും ഊര്‍ജ്ജസ്വലമായ പെരുമാറ്റം കൊണ്ടും ലോകത്തെ മികച്ച പോലീസെന്ന ഖ്യാതി നേടിയിട്ടുണ്ട്‌ ദുബൈ പോലീസ്‌. നാട്ടില്‍ ശാന്തിയും സമാധാനവും സ്ഥാപിക്കാന്‍ അനുദിനം അവര്‍ നൂതനമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നു. അക്രമികളെ നേരിടാന്‍ ദുബൈ പോലീസ്‌ നടത്തിയ മോക്‌ ഡ്രില്‍ അഥവാ പരിശീലന പരിപാടി.
അമംഗളപുരം
  അമംഗളപുരം
സംഘര്‍ഷസാധ്യതയെ തുടര്‍ന്ന്‌ പോലീസ്‌ സന്നാഹം ശക്തമാക്കിയ മംഗലാപുരം നഗരം വ്യാഴാഴ്‌ച രാത്രി ആളൊഴിഞ്ഞ നിലയില്‍.
വിഭജനങ്ങള്‍
  വിഭജനങ്ങള്‍
വിഭജനത്തെ കുറിച്ചും മുഹമ്മദലി ജിന്നയെ കുറിച്ചുമുളള പുസ്‌തകരചനയുടെ പേരില്‍ ബിജെപിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട മുന്‍ വിദേശകാര്യമന്ത്രി ജസ്‌ വന്ത്‌ സിംഗ്‌ വാര്‍ത്താസമ്മേളനത്തില്‍ നിരാശനായി. വിഭജനത്തിന്റെ യഥാര്‍ഥ കാരണങ്ങളും രാഷ്ട്രവിഭജനത്തില്‍ നെഹ്രുവിന്റെ പങ്കും തുറന്നുകാട്ടിയാണ്‌ സിംഗ്‌ തന്റെ പുസ്‌തകം പൂര്‍ത്തിയാക്കിയത്‌.
ബൈ ദ പീപ്പിള്‍
  ബൈ ദ പീപ്പിള്‍
കര്‍ണാടകയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങുന്ന സ്‌ത്രീകള്‍. അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലാണ്‌ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌.
പുതിയ 'കോന്തന്‍'
  പുതിയ 'കോന്തന്‍'
യുഎഇയിലെ ഫുജൈറ കടലില്‍ മത്സ്യബന്ധനക്കാര്‍ക്ക്‌ ലഭിച്ച അപൂര്‍വ മത്സ്യഭീമന്‍. കൂര്‍ത്ത കോന്തന്‍ പല്ലുകളുളള ഇതിനെ കാണാന്‍ നിരവധി ആളുകള്‍ ഇവിടെയെത്തി
പൊന്‍പുലരിയെ വരവേല്‍ക്കാന്‍...
  പൊന്‍പുലരിയെ വരവേല്‍ക്കാന്‍...
പടികടന്നെത്തുന്ന പൊന്നിന്‍ ചിങ്ങപ്പുലരിയെ വരവേല്‍ക്കാനായി അണിഞ്ഞൊരുങ്ങിയ ചിങ്ങപ്പൂക്കള്‍. ഉദുമയില്‍ നിന്നുളള കാഴ്‌ച
ഇന്ത്യ തിളങ്ങുന്നു...
  ഇന്ത്യ തിളങ്ങുന്നു...
സ്വാതന്ത്ര്യത്തിന്റെ അറുത്തിരണ്ട്‌ സംവത്സരങ്ങള്‍ പിന്നിടുമ്പോള്‍ ലോകരാജ്യങ്ങളുടെ മുന്‍നിരയിലേക്കുയരുകയാണ്‌ ഭാരതം. സ്വാതന്ത്ര്യദിനത്തില്‍ കാസര്‍കോട്‌ സിററി ഗോള്‍ഡ്‌ ജുവലറിയില്‍ ഒരുക്കിയ 'സുവര്‍ണകാഴ്‌ച'
ദൂര ദൂരമുയരട്ടെ...
  ദൂര ദൂരമുയരട്ടെ...
സമാനതകളില്ലാത്ത സഹനമുറകളാല്‍ നേടിയ സ്വാതന്ത്ര്യത്തിന്റെ ധന്യസ്‌മൃതികളിലേക്ക്‌ രാജ്യം വീണ്ടും.
നായകനായ്‌...
  നായകനായ്‌...
മംഗലാപുരം ബജ്‌പെ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട്‌ വിലയിരുത്താനെത്തിയ ദക്ഷിണ കനറ എം.പി നളീന്‍ കുമാര്‍ കട്ടീല്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു.
ഒരുക്കം
  ഒരുക്കം
സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ രാജ്യമെങ്ങും തയാറെടുപ്പുകള്‍...
കണ്ണനും കണ്‍മണിയും
  കണ്ണനും കണ്‍മണിയും
ശ്രീകൃഷ്‌ണ വിഗ്രഹവും കുഞ്ഞിനെയും കൈകളിലേന്തിയ വനിത, അലഹബാദില്‍ നിന്ന്‌
ഒരു പീഡയുറുമ്പിനും...
  ഒരു പീഡയുറുമ്പിനും...
കരുത്തനെന്നാകിലും സംഘടിതാക്രമണത്തില്‍ വിധിയ്‌ക്ക്‌ കീഴടങ്ങി.
Photo : Achu Kasaragod
വാനോളം പ്രതീക്ഷ
  വാനോളം പ്രതീക്ഷ
കാസര്‍കോട്‌ റെയില്‍വേ സ്‌റ്റേഷനില്‍ സന്ദര്‍ശനത്തിന്‌ എത്തിയ കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ.അഹമ്മദ്‌ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
വര്‍ഷങ്ങള്‍ പോയതറിയാതെ
  വര്‍ഷങ്ങള്‍ പോയതറിയാതെ
സീനിയര്‍ സിററിസണ്‍ ഡെ ആയ ആഗസ്‌ററ്‌ എട്ടിന്റെ ഒരു കാഴ്‌ച, മുംബൈയില്‍ നിന്ന്‌
ഒടുവില്‍ ശാപ മോക്ഷം....
  ഒടുവില്‍ ശാപ മോക്ഷം....
ആഗസ്റ്റ് പത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന കാഞ്ഞങ്ങാട് നഗരസഭയുടെ എ.സി കണ്ണന്‍ നായര്‍ സ്മാരക പാര്‍ക്ക്.
അപകടത്തിന്റെ ഭീകരത
  അപകടത്തിന്റെ ഭീകരത
കഴിഞ്ഞ ദിവസം ദുബൈയിലെ ശൈഖ്‌ സായിദ്‌ റോഡിലുണ്ടായ അപകടത്തിന്റെ ഭീകരമുഖം. അപകടത്തില്‍പ്പെട്ട കാര്‍ രണ്ടായി പിളര്‍രുകയും മൂന്ന്‌ പേര്‍ മരിക്കുകയും ചെയ്‌തു... ദുബൈ പോലീസ്‌ റോഡപകടം കുറക്കാന്‍ നിരവധി പരിപാടികളുമായി ഏറെ പ്രയത്‌നിക്കുമ്പോള്‍ നിത്യേന നിരവധി ജീവനുകളാണിവിടെ പൊലിയുന്നത്‌
Photo : Dubai Police
അനുഗ്രഹങ്ങളുടെ രാവ്‌
  അനുഗ്രഹങ്ങളുടെ രാവ്‌
ബറാത്ത്‌ രാവായ ബുധനാഴ്‌ച തളങ്കര മാലിക്‌ ദിനാര്‍ വലിയ ജുമാ മസ്‌ജിദ്‌ അങ്കണത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന കുട്ടികള്‍.
Photo : Zubair Pallickal
ഉന്നത തണലില്‍
  ഉന്നത തണലില്‍
തുടര്‍ച്ചയായ രണ്ടാം തവണയും ഇറാനിലെ പ്രസിഡന്റായി ചുമതലയേററ മഹ്‌ മൂദ്‌ അഹ്‌ മദിനെജാദ്‌ പ്രമുഖര്‍ക്കൊപ്പം, സത്യപ്രതിജ്ഞാവേളയില്‍
ഹൃദയപൂര്‍വം
  ഹൃദയപൂര്‍വം
പാണക്കാട്ടെ കൊടപ്പനയ്‌ക്കല്‍ തറവാട്ടില്‍ അനുശോചനവുമായി എത്തിയ സിനിമാതാരം മമ്മൂട്ടിയെ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ സ്വീകരിക്കുന്നു. ഹൈദരലി ശിഹാബ്‌ തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി സമീപം
ഹാപ്പി ബര്‍ത്‌ഡെ മിസ്‌ററര്‍ പ്രസിഡന്റ്‌
  ഹാപ്പി ബര്‍ത്‌ഡെ മിസ്‌ററര്‍ പ്രസിഡന്റ്‌
ചൊവ്വാഴ്‌ച നാല്‌പത്തിയെട്ടാം പിറന്നാളാഘോഷിക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഹുസൈന്‍ ഒബാമയുടെ മെഴുക്‌ പ്രതിമ ലണ്ടനിലെ മാഡം തുസ്സാഡ്‌സ്‌ മ്യൂസിയത്തില്‍ സ്ഥാനംപിടിച്ചപ്പോള്‍. മെര്‍ലിന്‍ മണ്‍റോയുടെ പ്രതിമയാണ്‌ സമീപം
യാത്രാമൊഴി
  യാത്രാമൊഴി
കേരളീയ സാമൂഹിക ജീവിതത്തിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ക്ക്‌ വിട നല്‌കാനായി പാണക്കാട്ടെത്തിയ ജീവിതത്തിന്റെ നാനാതുറകളിലുളള പ്രമുഖരും സാധാരണക്കാരും...
ഇനി ജനമനസുകളില്‍
  ഇനി ജനമനസുകളില്‍
അന്തരിച്ച പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ മയ്യിത്ത്‌ കൊടപ്പനയ്‌ക്കലെ വീട്ടിലേക്ക്‌ എത്തിച്ചപ്പോള്‍
വീണ്ടും കടലിലേക്ക്‌
  വീണ്ടും കടലിലേക്ക്‌
ട്രോളിംഗ്‌ നിരോധനം നീക്കിയതിനെ തുടര്‍ന്ന്‌ മത്സ്യബന്ധന മേഖല വീണ്ടും സജീവമാകുന്നു. കാഞ്ഞങ്ങാട്‌ കടപ്പുറത്ത്‌ കടലില്‍ മത്സ്യബന്ധനത്തിനു പോകാന്‍ തയാറെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍.
Photo : Shakkir Ittammel
വഴിയും കുഴിയും
  വഴിയും കുഴിയും
നീലേശ്വരം പടന്നക്കാട്‌ റെയില്‍വെ ഗേററിനു സമീപം നിയന്ത്രണംവിട്ട്‌ മറിഞ്ഞ മിനിലോറി. താറുമാറായിക്കിടക്കുന്ന റോഡും കാണാം
Photo : A.R Babu Nileswar
മണ്ണിന്റെ മധുരം